Kerala Election 2021 Live : `ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമാകും, ജനം ചോദിക്കുന്നതിന് മുഖ്യമന്ത്രി ഉത്തരം പറയണം`, തൃപ്പൂണിത്തുറയെ ആവേശത്തിലാക്കി അമിത് ഷായുടെ റോഡ് ഷോ

Wed, 24 Mar 2021-6:34 pm,

തൃപ്പൂണിത്തറയെ ഇളക്കി മറിച്ച് അമിത് ഷായുടെ റോഡ് ഷോ

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ചൂടേറ്റ് കേരളത്തിലേക്ക് ദേശീയ നേതാക്കളുടെ ഒഴുക്ക്. ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തൃപൂണിത്തറയിൽ റോഡ് ഷോ ആരംഭിക്കും. തുടർന്ന് കാഞ്ഞിരിപ്പള്ളി പൊതുസമ്മേളനത്തിൽ അമിത് ഷാ സംസാരിക്കും. ശേഷം വൈകിട്ട് പാലക്കാട് കഞ്ചിക്കോടും അമിത് ഷാ റോഡ് ഷോ നടത്തുന്നുണ്ട്. അതേസമയം കോൺഗ്രസിനായി റോഡ് ഷോ നടത്തുന്ന രാഹുൽ ഗാന്ധി ഇന്ന് പെരുമ്പാവൂരിലാണ് പര്യടനം നടത്തുന്നത്. 


 

Latest Updates

  • കേരളത്തിൽ എൽഡിഎഫ് മുന്നേറ്റമെന്ന് ടൈസ് നൌ- സീവോട്ടർ സെർവെ

  • ശബരിമല ആചാര സംരക്ഷണത്തിനും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരും, ഒരു വീട്ടിലെ ഒരാൾക്ക് ജോലി, ക്ഷേമ പെൻഷൻ 3,500, എൻഡിഎയുടെ പ്രകടന പത്രിക പുറത്തിറക്കി

  • ബിജെപി തെരഞ്ഞെടുപ്പ് പത്രിക സമർപ്പിച്ചു

     

  • ഇടത് തുടർ ഭരണം ആപത്തെന്ന് മുൻ മുഖ്യമന്ത്രി മുതിർന്ന് കോൺഗ്രസ് നേതാവുമായി എ കെ ആന്റണി

  • കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയു മടുത്തു. കേരളത്തിൽ ബിജെപിയ്ക്ക് മികച്ച പിന്തുണ ലഭിക്കുമെന്ന് അമിത് ഷാ

  • കേരളത്തിൽ കോൺ​ഗ്രസ് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ. ബിജെപി മികച്ച ഒരു പ്രകടനം കാഴ്ചവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • കുറ്റം ചെയ്താൽ കേന്ദ്ര ഏജൻസി അല്ലാതെ യുഎന്നിൽ നിന്ന് വന്ന് അന്വേഷിക്കണോ? സംസ്ഥാന സർക്കാരിനോടായി അമിത് ഷാ

  • ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അമിത് ഷാ

  • അമിത് ഷായുടെ റോഡ് ഷോ ആരംഭിച്ചു

     

  • അമിത് ഷായുടെ ഇന്നത്തെ പ്രചാരണ പരിപാടികൾ

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

     

  • കോൺഗ്രസ് വിടാൻ ഒരുങ്ങുന്ന സുരേഷ് ബാബു എൻസിപി നേതാവ് എ.കെ ശശീന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നു

  • സീറ്റ് ലഭിക്കാത്ത തോമസ് ഐസക്കും ജി സുധാകരനും സിപിഎമ്മിന്റെ നേതൃനിരയിൽ തന്നെയുണ്ടാകുമെന്ന് എംഎ ബേബി

  • എൻഎസ്എസുമായി ഏറ്റുമുട്ടിലിന് ഇല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി

  • ഇരിക്കൂർ മണ്ഡലത്തിൽ 537 ഇതര വോട്ടർമാരെന്ന് പ്രതിപക്ഷ നേതാവ്

  •  ഒരു വോട്ടർക്ക് പല മേൽവിലാസത്തിൽ പല മണ്ഡലങ്ങളിലായി തിരച്ചറിയൽ കാർഡുകൾ. ഇരിക്കൂറിലെ കണക്കാണ് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരിക്കുന്നത്

  • കള്ള വോട്ട് ആരോപണത്തിൽ കൂടുതൽ തെളിവുകളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

  • സംസ്ഥാനത്ത് ബിജെപി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് അമിത് ഷാ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link