Kerala Assembly Election 2021 Live : ഐസക്കിനും ജി സുധാകരനും സീറ്റ് നൽകില്ലെന്ന് ഉറപ്പിച്ച് സംസ്ഥന നേതൃത്വം
സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിനുള്ള സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സിപിഎമ്മിൽ കല്ലുകടി. സിപിഎമ്മിൻ്റെ സ്ഥാനാർഥി നിർണയത്തിൽ പല ജില്ലകളിൽ നിന്ന് പ്രതിഷേധം ഉയരുന്നു.
ഐസക്കിനും ജി സുധാകരനും സീറ്റ് നൽകില്ലെന്ന് ഉറപ്പിച്ച് സംസ്ഥന നേതൃത്വം
മന്ത്രിമാരായ തോമസ് ഐസക്കിനും ജി.സുധാകരനും സീറ്റ് നൽകില്ലെന്ന് ഉറച്ച് തീരുമാനവുമായി സിപിഎം സംസ്ഥാന നേതൃത്വം. ജയ സാധ്യത പരിഗണിച്ച് ഇരുവർക്കും ഇളവ് നൽകണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെz ആവശ്യം തള്ളി. തീരുമാനത്തിൽ ഒരു ജില്ലയ്ക്കും ഇളവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ
പാലക്കാട് കോൺഗ്രസ് വിമത ശബ്ദമുയർത്തിയ എ വി ഗോപിനാഥനെ നേരിൽ കണ്ട് സംസാരിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റെ കെ സുധാകരൻ. പ്രശ്ന പരിഹാരത്തിന് അനുയോജ്യമായ നടപടികൾ രണ്ട് ദിവസത്തിനുള്ള സ്വീകരിക്കുമെന്ന് കെ സുധാകരൻ ഗോപിനാഥനെ അറിയിച്ചു. രണ്ട് ദിവസം വരെത കാത്തിരിക്കാമെന്ന് എ വി ഗോപിനാഥൻ തിരികെ സുധാകരന് ഉറപ്പും നൽകി.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ സ്ഥാനാർഥി നിർണയത്തിൽ പല ഇടങ്ങളിൽ നിന്നായി പാർട്ടിയിൽ നിന്ന് പ്രതിഷേധം ഉയരുന്നു. സീനയറും ജനസമ്മതരായ നേതാക്കളെ ഒഴുവാക്കിയതാണ് ഇപ്പോൾ പല ജില്ലകളിലും ഉയർന്ന് വരുന്ന കല്ലുകടികൾ. കണ്ണൂരിൽ പി. ജയരാജന് സീറ്റ് നൽകാത്തതിൽ വൻ പ്രതിഷേധമാണ് സിപിഎമ്മിനുള്ളിൽ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റും അതിനിടെ പുറത്ത് വരുകയും ചെയ്തു
സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം എല്ലാ മുന്നണികളിലും സീറ്റ് വിഭജനത്തിന്റെ ചർച്ച മുന്നിട്ടിരിക്കുകയാണ്. എല്ലാ പ്രാവിശ്യം പോലെ സിപിഎം അദ്യം തന്നെ തങ്ങളുടെ സ്ഥാനാർഥി നിർണയമായിട്ടുള്ള ചർച്ചകൾ പൂർത്തികരിക്കുകയായിരുന്നു.ഏപ്രിൽ ആറിനാണ് സംസ്ഥാനത്ത് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കുക. മെയേ 13നാണ് വോട്ടെണൽ