Kerala Assembly Election 2021 Live : ബിജെപിയുടെ സ്ഥാനാർത്ഥി സാധ്യത പട്ടികയ്ക്ക് ഇന്ന് അന്തിമ തീരുമാനമായേക്കും

Sun, 07 Mar 2021-6:07 pm,

തരൂരിൽ മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള സെക്രട്ടറിയേറ്റ് തീരുമാനത്തിൽ സിപിഎം പിന്മാറിയേക്കുമെന്ന് സൂചന

18:06 07-03-2021
പി.ജെ ആർമി പ്രൊഫയൽ ചിത്രത്തിൽ നിന്ന് പി.ജെ ജയരാജന്റെ ചിത്രം മാറ്റി, പകരം ക്യാപ്റ്റൻ എന്ന അടിക്കുറുപ്പോടെ പിണാറായി വിജയൻ എന്നാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

5:37 PM 7/3/2021


 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിചേരും. സംസ്ഥാന BJP അധ്യക്ഷൻ K Surendran നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിനാണ് അദ്ദേഹം എത്തുന്നത്.  അതിന് ശേഷം ബിജെപിയുടെ കോർ കമ്മിറ്റി മീറ്റിംഗ് സംഘടിപ്പിക്കും. മീറ്റിങ്ങിൽ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി സാധ്യത പട്ടികയുടെ അന്തിമ രൂപം നൽകും. തുടർന്ന് ആ പട്ടിക കേന്ദ്ര പാർലമെൻററി ബോർഡിനും നൽകും. ഈ മാസം പത്തിന് തന്നെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.


16:31 07-03-2021


മുസ്ലീം ലീ​ഗിന്റെ കെ.എം.ഷാജി അഴീക്കോട് മത്സരിക്കുമെന്ന് കോൺ​ഗ്രസ് വർക്കിജങ് പ്രസിഡന്റ് കെ.സുധാകരൻ. കഴിഞ്ഞ വട്ടത്തെക്കാൾ കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്നും സുധാകരൻ


15:20 07-03-2021
പി ജയരാജന് സീറ്റ് നൽകാത്തതിൽ കണ്ണൂരിൽ സിപിഎം പ്രവ‍ർത്തകർക്കിടയിൽ അമർഷം ഉയരുന്നു. ഇനി പരസ്യമായി വിമർശനം ഉയർത്തില്ലെന്ന് പിജെ ആർമി.


2:19 PM 7/3/2021


സിപിഎം പാർട്ടിക്കുള്ളിൽ ഉൾപ്പോര് നടക്കുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ വേട്ടയാടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടിലില്ലെന്നും ഇത് പാർട്ടിക്കുള്ളിലെ ഉൾപ്പോരിന് തെളിവാണെന്നും കേന്ദ്ര മന്ത്രി കൂട്ടിചേർത്തു. അത് മാത്രമല്ല കസ്റ്റംസ് വിദേശകാര്യ വകുപ്പ് മന്ത്രലയത്തിന് കീഴിലാണെന്ന് തെറ്റായി എഴുതിയ ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു 



13:32 07-03-2021


തരൂരിൽ മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീലയെ എൽഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള സെക്രട്ടറിയേറ്റ് തീരുമാനത്തിൽ സിപിഎം പിന്മാറിയേക്കുമെന്ന് സൂചന. ജമലീക്കെതിരെയുള്ള പോസ്റ്ററുകൾ പതിപ്പിച്ചത് ഇരുട്ടിന്റെ സന്തതികളെന്ന് എ.കെ ബാലൻ.


1:20 PM 7/3/2021


കിഫ്‌ബി പദ്ധതിയിൽ ഇഡി നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതി തള്ളി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം നിർത്തിവെയ്ക്കാനാകില്ലെന്ന് അറിയിച്ച് പരാതി തള്ളിയത്. മാർച്ച് മുതൽ നടക്കുന്ന ഒരു അന്വേഷണത്തിൽ തെരഞ്ഞെടുപ്പിന്റെ പേരിൽ ഇടപെടാനാവില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതരാമനെതിരെ ഉൾപ്പടെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് മുഖ്യമന്ത്രി പരാതി അയച്ചിരുന്നത്.


12:50 07-03-2021
കന്യാകുമാരി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ. കന്യാകുമാരിയിലെ പ്രചാരണത്തിന് ശേഷം അമിത് ഷാ ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തി വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും



12:17 07-03-2021


സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം മാ‍‍ർച്ച് പത്തിനെന്ന് എഐഎസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ


സംസ്ഥാന BJP അധ്യക്ഷൻ K Surendran നയിക്കുന്ന വിജയ യാത്രയുടെ സമാപനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. സമാപന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി Amit Sha ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30 ആണ് സമാപന സമ്മേളനം ആരംഭിക്കുന്നത്. 


തരൂർ മണ്ഡലത്തിൽ മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ പികെ ജമീലയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാവിലെ മന്ത്രിക്കെതിരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. സേവ് കമ്മ്യൂണിസം എന്ന  പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.


 തരൂർ മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കണ്ടയെന്ന മുന്നറിയിപ്പാണ് മിക്ക പോസ്റ്ററുകളിലുമുള്ളത്. 2001 മുതൽ മന്ത്രി എകെ ബാലനാണ് തരൂർ മണ്ഡലത്തിൽ മത്സരിച്ച് വന്നത്. അതുകൊണ്ട് മാത്രം പികെ ജമീലയ്ക്ക് സീറ്റ് കൊടുക്കുന്നതാണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്. തരൂരിൽ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തെ സംബന്ധിച്ചും സിപിഎമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.   


പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രൻ, പികെ ശശി, പി ഉണ്ണി എന്നിവർക്ക് സിപിഎം ഈ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിട്ടില്ല. ഇതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജമീല മത്സരിച്ച് ജയിച്ചാൽ മന്ത്രിയാക്കാനാണ് പലരും ശ്രമിക്കുന്നതെന്ന് ആരോപിക്കുന്നവരും കുറവല്ല. ഇന്ന് ചേരാനിരിക്കുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങളിൽ  പ്രവർത്തകർ തങ്ങളുടെ അഭിപ്രായ ഭിന്നത അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Updates

    ZEENEWS TRENDING STORIES

    By continuing to use the site, you agree to the use of cookies. You can find out more by Tapping this link