Kerala Assembly Election 2021 Live : മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്ത് വിടും. ഇന്ന് വൈകിട്ട് നടക്കാനിരിക്കുന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ അഞ്ച് ദിവസമായി ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി നടന്ന് വരികയാണ്. സ്ക്രീനിങ് കമ്മിറ്റി യോഗങ്ങളിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് അന്തിമ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
കൂടുതൽ പുതുമുഖങ്ങളെ കൊണ്ട് വരാനാണ് കോൺഗ്രസ് ഇത്തവണ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തൃശൂരിൽ അനിൽ അക്കരയെയും പദ്‌മജ വേണുഗോപാലിനെയും ഒഴിച്ച് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിക്കുന്നവരെല്ലാം പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
അതെ സമയം നേമത്ത് ഉമ്മൻചാണ്ടിയെ മത്സരത്തിനിറക്കാനാണ് സാധ്യത. എന്നാൽ കോൺഗ്രസിന് മികച്ച അടിസ്ഥാനമില്ലാത്തതും ബിജെപിക്ക് ബലമായ അടിത്തറയുള്ളതുമായ നേമത്ത് ജയിച്ച് കയറുക എന്നത് കോൺഗ്രസിനും ഉമ്മൻ ചാണ്ടിക്കും ശ്രമകരമായ കാര്യമായിരിക്കും. ആദ്യം തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് അസ്വരസങ്ങൾക്കിടെ സിപിഎമ്മും എൽഡിഎഫും പ്രചരണത്തിലേക്ക് കടന്നു.
Latest Updates
91 സീറ്റിൽ കോൺഗ്രസ്സ് മത്സരിക്കും സ്ഥാനാർഥി പട്ടിക ഞായറാഴ്ച
ജയ്ഹിന്ദ് ടിവി മുന്‍ ചെയര്‍മാനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ വിജയന്‍ തോമസ് ബിജെപിയില്‍ ചേർന്നു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റില്‍ 24 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്
ഇന്ന് ഔദ്യോഗിക പട്ടിക പുറത്തിറങ്ങാനിരിക്കെ കാസർഗോഡ് ഡിസിസിയിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നു. ഉദുമ, തൃക്കരിപ്പൂർ സീറ്റുകളിലെ സ്ഥാനാർഥിയെ ചൊല്ലിയാണ് തർക്കം മുറുകുന്നത്. തൃക്കരിപ്പൂർ സീറ്റ് കേരളം കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ട് കൊടുത്തത് തർക്കാണ് മുറുകാൻ കാരണമായി. ഉദുമ സീറ്റിൽ ഡിസിസി നിർദ്ദേശിച്ച ആളെ മത്സരിപ്പിച്ചില്ലെങ്കിൽ രാജിവെയ്ക്കുമെന്ന് 10 നേതാക്കൾ അറിയിച്ചു.
പുതുപ്പള്ളി വിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി, താൻ 11 വർഷം മത്സരിച്ച മണ്ഡലമെന്നും അദ്ദേഹം
പുതുപ്പള്ളി വിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി, താൻ 11 വർഷം മത്സരിച്ച മണ്ഡലമെന്നും അദ്ദേഹം
കോടിയേരി ബാലകൃഷ്ണന്റെ വാഗ്‌ദാന പെരുമഴ. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ ക്ഷേമ പെൻഷനുകൾ വർദ്ധിപ്പിക്കുമെന്നും, വീട്ടമ്മമാർക്കുക്കൾ പെൻഷൻ പദ്ധതിക കൊണ്ട് വരുമെന്നും 60 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും പെൻഷൻ എത്തിക്കുമെന്നും കോടിയേരി ബാലകൃഷണൻ വാഗ്ദാനം ചെയ്‌തു. കഴക്കൂട്ടത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
11:41 AM 3/12/2021
നേമത്ത് ശക്തനായൊരു സ്ഥാനാർഥിയെന്ന് സൂചന ഉമ്മൻ ചാണ്ടിയെ നിർദ്ദേശിക്കാൻ സംസ്ഥാന നേതൃത്വം