Kerala Assembly Election 2021 Live : പ്രചാരണം ഇന്ന് ഫിനിഷിങ് പോയിന്റിലേക്ക്, കൊട്ടികലാശത്തിന് വിലക്ക്

Sun, 04 Apr 2021-3:48 pm,

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.

സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കേരളം വിടാതെ രാഹുല്‍ ഗാന്ധി. ഇന്ന് വടക്കന്‍ മേഖലയില്ലാണ് രാഹുലിന്റെ റാലി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടിക്കാലശമില്ലെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് മൂന്ന് മുന്നിണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത്. ഇന്നത്തോടു കൂടി 15-ാം സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനും മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പിനുളള പ്രചാരണത്തിന് തിരശ്ശീല വീഴും. രണ്ട് മൂന്നും വട്ടം ദേശീയ നേതാക്കളെത്തി കൊഴുപ്പിച്ച പ്രചാരണമാണ് ഇന്നവസാനിക്കുന്നത്. ഒരു ദിവസത്തെ നിശ്ബദതയ്ക്ക് ശേഷം മൂന്ന് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശത്തിനോടൊപ്പം കേരളവും പോളിങ് ബൂത്തിലേക്ക് പോകും. 


ഏപ്രില്‍ ആറ് ചൊവ്വാഴ്ച 140 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടുപ്പിന്റെ ഫലം മെയ് രണ്ടിന് അറിയും. 

Latest Updates

  • ചവറയില്‍ മദ്യം ഉപയോഗിച്ച് എല്‍ഡി​എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നയെന്ന് ആരോപണം. ആരോപണം തെളിയിക്കുന്ന വീഡിയോ പുറത്ത് വിട്ട് യുഡിഎഫ്

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

  • ക്യാപ്റ്റന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് പി ജയരാജന്‍. തന്റെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്തുയെന്ന് സിപിഎം നേതാവ് വീണ്ടും ഫേസുബുക്ക് പോസ്റ്റുമായി രംഗത്തെത്തി

  • മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ ആരും ആരും അസ്വസ്ഥരാകേണ്ടെന്ന് പിണറായി വിജയന്‍

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link