Kerala Assembly Election 2021 Live : എഴുപത് ശതമാനം പിന്നിട്ട് സംസ്ഥാനത്തെ വോട്ടെടുപ്പ്, ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍
പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് വിധിയെഴുതാൻ തയ്യാറായി കേരളം.
പ്രചാരണങ്ങൾക്കും പോരാട്ടങ്ങൾക്കും അന്ത്യം കുറിച്ചുകൊണ്ട് വിധിയെഴുതാൻ തയ്യാറായി കേരളം. 15-ാം നിയമസഭ ആര് ഭരിക്കുമെന്ന ജനങ്ങളുടെ വിധിയെഴുത്ത് രാവിലെ 7 മണിക്ക് തന്നെ ആരംഭിച്ചു. 140 മണ്ഡലങ്ങളില്‍ 2,74,46,306 പേരാണ് ഇന്ന് വിധിയെഴുതുന്നത്.
കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Latest Updates
വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്. നക്സല്‍ ഭീഷിണിയുള്ള 9ത് മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ആറ് മണിക്ക് അവസാനിക്കും
സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വൈകിട്ട് 5.30 പിന്നിട്ടപ്പോള്‍ വോട്ടിങ് ശതമാനം 70 പിന്നിട്ടു.
കേന്ദ്രമന്ത്രി വി മുരളീധരൻ ഉള്ളൂരിലെ കൊട്ടാരം ബൂത്തിൽ തന്റെ വോട്ട് രേഖപ്പെടുത്തി
വയനാട് കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി.
തെരഞ്ഞടുപ്പിനിടെ ശബരിമല വാദം മുന്നോട്ട് സുകുമാരന്‍ നായര്‍ക്കെതിരെ കേസെടുക്കുെമെന്ന് നിയമമന്ത്രി എ.കെ ബാലന്‍
കോട്ടയത്ത് വോട്ടര്‍ കുഴഞ്ഞ് വീണു മരിച്ചു, അന്നമ്മ ദേവസ്യയാണ് മരിച്ചത്.
അയ്യപ്പനും ദേവഗണങ്ങളും സര്‍ക്കാരിനൊപ്പം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് കെ.സുരേന്ദ്രന്‍.
കേരളം ഭരണമാറ്റം ആഗ്രഹിക്കുന്ന എന്ന് എഎസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നയര്‍
അയ്യപ്പനും ദേവഗണങ്ങളും ജനങ്ങളും സര്‍ക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
ധർമ്മജൻ ബോൾഗാട്ടിയെ ബൂത്തിൽ കയറാൻ അനുവദിച്ചില്ല ബൂത്തിൽ സന്ദർശനം അനുവദിക്കില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ
പോളിങ്ങ് ശതമാനം 7.1 ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വോട്ട് രേഖപ്പെടുത്തി
30 മണ്ഡലങ്ങളിലെ ബൂത്തുകളിൽ വോട്ടിങ്ങ് മെഷിൻ തകരാർ
വോട്ട് ചെയ്യാൻ പോകുന്നവർ ഇവയിലൊന്ന് കയ്യിലെടുക്കാൻ മറക്കരുത്
• തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്
• പാസ്പോര്‍ട്ട്/ ഡ്രൈവിംഗ് ലൈസന്‍സ്/ ആധാര്‍ കാര്‍ഡ്
• സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖലാസ്ഥാപനങ്ങള്‍/ പൊതുമേഖലാ കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്കു നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡുകള്‍• ബാങ്ക്/ പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകളിലെ രേഖകള്‍ സ്വീകരിക്കില്ല)
• പാന്‍ കാര്‍ഡ്/കേന്ദ്രതൊഴില്‍ മന്ത്രാലയം വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ച സ്മാര്‍ട്ട് കാര്‍ഡ്
• തൊഴില്‍പദ്ധതി ജോബ് കാര്‍ഡ്
• കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്
• ഫോട്ടോ പതിച്ച പെന്ഷന് കാര്‍ഡ്.
• എംപി/എംഎല്‍എ/എംഎല്‍സി എന്നിവര്‍ക്കുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്ഡ്വോട്ട് രേഖപ്പെടുത്താൻ രാവിലെതന്നെ നല്ല തിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. മെട്രോ മാൻ ഇ. ശ്രീധരൻ രാവിലെതന്നെ പൊന്നാനി ബൂത്തിലെത്തി തന്റെ വോട്ട് രേഖപ്പെടുത്തി.