Kerala DHSE Result 2024 Live: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു- Live Updates
Kerala 12th Exam Result 2024 Live Update: പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുന്നത്. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്
Kerala DHSE Exam Result 2024 Live: പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നു. വൈകുന്നേരം നാല് മണി മുതൽ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാൻ കഴിയും.
Latest Updates
Kerala DHSE Result 2024: പ്ലസ് ടു ഫലം ഈ വെബ്സൈറ്റുകളിലൂടെ വേഗത്തിൽ അറിയാൻ കഴിയും
Kerala DHSE Result 2024: വിഎച്ച്എസ്ഇ ഫലം അറിയാൻ www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകൾ പരിശോധിക്കുക.
Kerala DHSE Result 2024: സേ പരീക്ഷയ്ക്കുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 13. സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ.
Kerala DHSE Result 2024: നൂറ് ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രം. സർക്കാർ സ്കൂളുകളിൽ നൂറ് ശതമാനം കുറഞ്ഞത് പരിശോധിക്കാൻ നിർദേശം. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം.
Kerala DHSE Result 2024: വിഎച്ച്എസ്ഇ വിജയശതമാനം- 71.42. വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ. ഏറ്റവും കുറവ് വയനാട് ജില്ലയിൽ.
Kerala DHSE Result 2024: പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 39, 242 പേർ. കലാമണ്ഡലത്തിൽ 100 ശതമാനം വിജയം. 63 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം.
Kerala DHSE Result 2024: 2,94,888 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷഇച്ച് 4.26 ശതമാനത്തിൻറെ കുറവ്. സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ.
പ്ലസ്ടു സയൻസ് വിജയശതമാനം- 84.84 ശതമാനം
പ്ലസ്ടു കൊമേഴ്സ് വിജയശതമാനം- 76.11 ശതമാനം
പ്ലസ്ടു ഹ്യുമാനിറ്റീസ് വിജയശതമാനം- 67.09 ശതമാനം
Kerala DHSE Result 2024: ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിക്കുന്നു. സംസ്ഥാനത്ത് പ്ലസ്ടു വിജയശതമാനം- 78.69 ശതമാനം.
Kerala DHSE Result 2024: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കുന്നു.
Kerala DHSE Result 2024: അൽപ്പസമയത്തിനകം വിദ്യാഭ്യാസ മന്ത്രി പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിക്കും.
Kerala DHSE Result 2024: 4.5 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്നത്.
Kerala DHSE Result 2024: വിദ്യാർത്ഥികൾക്ക് അവരുടെ കേരള ഡിഎച്ച്എസ്ഇ പ്ലസ് ടു ഫലങ്ങൾ പരിശോധിക്കാൻ റോൾ നമ്പറും ജനനത്തീയതിയും ഉൾപ്പെടെയുള്ള ലോഗിൻ വിവരങ്ങൾ നൽകണം.
Kerala DHSE Result 2024: കേരള ഡിഎച്ച്എസ്ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റായ dhsekerala.gov.in ൽ പ്രസിദ്ധീകരിക്കും.
Kerala DHSE Exam Result 2024 Updates: 4, 41,220 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ തവണത്തെ വിജയ ശതമാനം 82.5 ആയിരുന്നു
Kerala DHSE Exam Result 2024 Updates: PRD Live മൊബൈല്‍ ആപ്പിലൂടേയും പരീക്ഷാഫലം അറിയാനാകും. രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Kerala DHSE Exam Result 2024 Updates: വിഎച്ച്എസ്ഇ ഫലം അറിയാൻ www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകൾ പരിശോധിക്കുക
Kerala DHSE Exam Result 2024 Updates: എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്
Kerala DHSE Exam Result 2024: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 27,798 ഉം പ്രൈവറ്റ് വിഭാഗത്തില്‍ 1,502 ഉം ഉള്‍പ്പെടെ ആകെ 29,300 പേരാണ് രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്
Kerala DHSE Exam Result 2024 Updates: പ്ലസ് ടു ഫലം ഈ വെബ്സൈറ്റിലൂടെ വേഗത്തിൽ അറിയാൻ കഴിയും
Kerala DHSE Exam Result 2024: ഹയർ സക്കൻഡറിക്കൊപ്പം വിഎച്ച്എസ്ഇയുടെ ഫലവും ഡിഎച്ച്എസ്ഇ ഇതേസമയം പുറത്ത് വിടും.
Kerala DHSE Exam Result: ഈ വര്‍ഷം പരീക്ഷ എഴുതിയത് 4,41,120 വിദ്യാര്‍ത്ഥികളാണ്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 77 ക്യാമ്പുകളിലായി മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത് 25000 ത്തോളം അധ്യാപകരാണ്.
Kerala DHSE Exam Result 2024: മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെ പ്ലസ് ടു ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. തുടർന്ന് വൈകിട്ട് നാലു മണിയോടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ലഭിക്കും
Kerala DHSE Exam Result 2024: ഏപ്രിൽ മൂന്നിനാണ് ഹയര്‍സെക്കന്ററി മൂല്യ നിര്‍ണ്ണയ ക്യാമ്പ് തുടങ്ങിയത്. 77 ക്യാമ്പുകളിൽ 25000 ത്തോളം അധ്യാപകര്‍ പ്ലസ് വൺ പ്ലസ് ടു മൂല്യനിര്‍ണ്ണയത്തിൽ പങ്കെടുത്തു.
കഴിഞ്ഞ വർഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.