Kerala DHSE VHSE Plus Two Result 2021 Live : പ്ലസ് ടു VHSE ഫലം പ്രഖ്യാപിച്ചു, ഹയർ സക്കൻഡറിക്ക് റിക്കോർഡ് ജയം

Wed, 28 Jul 2021-3:47 pm,

Kerala DHSE VHSE Plus Two Result 2021 : വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് നാല് മണിയോടെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കുന്നതാണ്.

സംസ്ഥാന ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സക്കൻഡറി പ്ലസ് ടു ക്ലാസുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. തുടർന്ന് നാല് മണിയോടെയാണ് സർക്കാർ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ ഫലം ലഭിക്കുന്നതാണ്. വെബ്സൈറ്റിന് പുറമെ സർക്കാരിന്റെ ആപ്ലിക്കേഷനിലൂടെയും ഫലം ലഭിന്നതാണ്. 

Latest Updates

  • പ്ലസ് വൺ സീറ്റ് വർധിപ്പിച്ചു

  • പ്ലസ് വൺ പ്രവേശനം ഓഗസ്റ്റ് മാസം തന്നെ ആരംഭിക്കും

  • പഠിച്ച് വിജയം നേടിയവരെ പഴിക്കരുതെ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു

  • വിഎച്ച്എസ്ഇക്ക് 80.36 ശതമാനം വിജയം

  • 3,28,702 വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹരായി 

  • 48383 പേർക്ക് മുഴുവൻ എ പ്ലസ്

  • ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷ

  • 100 ശതമാനം വിജയം നേടിയത് 136 കുട്ടികൾ

  • ഏറ്റവും കുറവ് വിജയശതമാനം ഉള്ള ജില്ല പത്തനംതിട്ട

  • വിജയ ശതമാനം ഏറ്റവും കൂടുതൽ ജില്ല എറണാകുളം

  • ഫലം നാല് മണിക്ക് വിദ്യാഭ്യാസ് വകുപ്പ് നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റുകളിൽ നിന്നും ലഭിക്കുന്നതാണ്

  • ഹയർ സക്കൻഡറി പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

  • പ്ലസ് ടു ഫലം പ്രഖ്യാപം അരംഭിച്ചു

  • ഹയർ സക്കൻഡറി വിഎച്ച്എസ്ഇ ഫല പ്രഖ്യാനം ഉടൻ

  • വിദ്യാഭ്യാസ വകുപ്പിന്റെ പിആർ ചേംബറിൽ വെച്ച 3 മണിക്കാണ് മന്ത്രി വി ശിവൻകുട്ടിയുടെ വാർത്തസമ്മേളനം

  • പ്ലസ് ടു വിഎച്ച്എസ്ഇ ഫലപ്രഖ്യാപനം അൽപസമയത്തിനകം

  • കോവിഡ് സാഹചര്യത്തിൽ ഇത്തവണ പ്ലസ് ടുവിന്റെ വിജയം ശതമാനം വർധിക്കാൻ സാധ്യത കൽപിക്കുന്നുണ്ട്.

  • രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. 99.47 ശതമാനം വിജയമായിരുന്നു രേഖപ്പെടുത്തിയത്.

  • നാലരലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് ഫലം കാത്തിരിക്കുന്നത്. 4,47,461 കുട്ടികളാണ് ഇത്തവണത്തെ ഹയർ സെക്കന്ററി VHSE പരീക്ഷ എഴുതിയത്. അതിൽ 2,15,660 പെൺക്കുട്ടികളും ആൺകുട്ടികൾ 2,06,566മാണ് ഫലത്തിനായി കാത്തിരിക്കുന്നത്. 

  • എഴുത്ത് പരീക്ഷയും മൂല്യനിർണയം ആരംഭിച്ചിട്ടും വിദ്യാർഥികളുടെ പ്രക്ടിക്കൽ  പരീക്ഷ സംബന്ധിച്ച് ആശയ കുഴപ്പം ഉടലെടുക്കുകയും ചെയ്തു. അവിടെയും വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളെ കൂടുതൽ സമ്മർദത്തിലാക്കി പ്രക്ടിക്കൽ പരീക്ഷ അതിത്രീവ്ര കോവിഡ് വ്യാപനത്തിനിടെ വിദ്യാഭ്യാസ വകുപ്പ് സംഘിടിപ്പിക്കുകയും ചെയ്തു. 

  • ശേഷം കോവിഡ് രണ്ടാം വ്യാപനത്തിനിടയിൽ അതീവ സങ്കീർണമായ അവസ്ഥയിലൂടെയായിരുന്നു വിദ്യാർഥികൾ പരീക്ഷയ്ക്ക് തയ്യറായത്. 

  • അതിനിടയിൽ ബോർഡ് പരീക്ഷ തിരഞ്ഞെടുപ്പ മൂലം മാറ്റിവെച്ചത് വിദ്യാർഥികൾക്ക് കൂടുതൽ സമ്മർദ്ദത്തിന് അവസരം ഒരുക്കി.

  • അസാധരണമായ ഒരു അധ്യേന വർഷമാണ് ഇത്തവണ സംസ്ഥാനത്തെ പ്ലസ് ടു വിദ്യാർഥികൾ നേരിട്ടത്. മുഴുവൻ അധ്യേന വർഷം ഓൺലൈനിലൂടെയാണ് ഈ നാലരലക്ഷത്തോളം വിദ്യാർഥികൾ പൂർത്തീകരിച്ചത്. 

  • കഴിഞ്ഞ വർഷം ഹയർ സെക്കൻഡറിക്ക് 85.1 ശതമാനവും വിഎച്ച്എസ്ഇക്ക് 81.8 ശതമാനവുമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. ഈ വർഷത്തെ SSLC പരീക്ഷ പോലെ വിജയ ശതമാനം വർധിക്കാനാണ് സാധ്യത.

  • ഈ സൈറ്റുകൾക്ക് പുറമെ ഫലം ആപ്ലിക്കേഷൻ വഴിയും എളുപ്പത്തിൽ ഫലം ലഭിക്കുന്നതാണ്. Saphalam 2021, iExaMS - Kerala സംസ്ഥാന സർക്കാരിന്റെ ആപ്പ് വഴിയുമാണ് ഫലം ലഭിക്കുക.

  • www.keralaresults.nic.in 

    COMMERCIAL BREAK
    SCROLL TO CONTINUE READING

    www.dhsekerala.gov.in

    www.prd.kerala.gov.in

    www.results.kite.kerala.gov.in

    www.kerala.gov.in

    എന്നീ വെബ്ലസൈറ്റുകളിലാണ് ഫല ലഭിക്കുക

  • വൈകിട്ട് മൂന്ന് മണിക്ക് മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെ ഫലം സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസദ്ധീകരിക്കുക

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link