Kerala Rain Live Update : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Sun, 17 Oct 2021-1:51 pm,

അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടെ കൂടിയ മഴ ഉണ്ടാകാനും സാധ്യതയുണ്ട്.

കേരളത്തിൽ മഴയുടെ (Rain) ശക്തി കുറയാൻ ആരംഭിച്ചിട്ടുണ്ട്.  പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും ഇടിമിന്നലോടെ കൂടിയ മഴ ഉണ്ടാകാനും സാധ്യതയുണ്ട്. കൂടാതെ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഉരുൾപൊട്ടൽ (Landslide) ഉണ്ടായ കൂട്ടിക്കലിലും കൊക്കട്ടറിലും തിരച്ചിൽ തുടരുകയാണ്. കൂട്ടിക്കലിൽ നിന്ന് നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 

Latest Updates

  • മഴക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

  • ഉരുൾപൊട്ടിയ കൂട്ടിക്കലിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ആകെ മരണം 5 ആയി.  

  • കാവാലിയിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

  • മുണ്ടക്കയം PWD റസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെ അവലോകന യോഗം ചേരുന്നു

  • കൂട്ടിക്കലും കൊക്കയാറും മേഘ വിസ്ഫോടനം തന്നെയെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അന്തരീഷ പഠന വകുപ്പിൻറെയാണ് കണ്ടെത്തൽ

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link