Kerala SSLC Result 2023 Live Update : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.70%

Fri, 19 May 2023-4:01 pm,

Kerala SSLC 10th Result 2023 Live Updates : മെയ് 20ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പറഞ്ഞതിലും ഒരു ദിവസം നേരത്തെ ഫലം പ്രഖ്യാപിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു

Kerala SSLC Exam Results 2023 Live Update : സംസ്ഥാന എസ് എസ് എൽ സി ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പി ആർ ചേംബറിൽ വിളിച്ച് ചേർക്കുന്ന വാർത്തസമ്മേളനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി 2022-23 അധ്യായന വർഷത്തെ എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കുക. വൈകിട്ട് നാല് മണിയോടെ വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ എസ് എസ് എൽ സി ഫലം അറിയാൻ സാധിക്കും. എസ് എസ് എൽ സി ഫലപ്രഖ്യാപനത്തിന്റെ തൽസമയം വിവരണങ്ങൾ ചുവടെ:

Latest Updates

  • Kerala ssslc results live : എസ്എസ്എൽസി ഫലങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങി

  • SSLC Result Kerala 2023 : വൈകിട്ട് നാല് മുതൽ വിദ്യാർഥികൾക്ക് ഫലങ്ങൾ ലഭിച്ച് തുടങ്ങും

  • Kerala SSLC Result 2022 : സേ പരീക്ഷ ജൂൺ ഏഴ് മതുൽ 14 വരെ

  • Kerala SSLC Reult 2023 Update : പ്ലസ് വൺ ക്ലാസുകൾ ജൂലൈ അഞ്ചിന് ആരംഭിക്കും

  •  Kerala SSLC Result 2023 : ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ ജില്ല മലപ്പുറം ജില്ല. 4856 പേർക്കാണ് എ പ്ലസ് ലഭിച്ചത്

  • Kerala SSLC result 2023 : പാല, മൂവാറ്റുപ്പുഴ ഉപജില്ലകളിൽ 100 ശതമാനം വിജയം

  • Kerala SSLC Result Say-Exam Date : സേ പരീക്ഷ ജൂൺ ആദ്യവാരത്തിൽ. മൂന്ന് വിഷയങ്ങൾക്ക് വരെ സേ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കാം

  • Kerala SSLC Result 2023 Revaluation : പുനഃമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 20 മുതൽ 24 വരെ  സമർപ്പിക്കാം

  • Kerala SSLC Result 2023 : 68,604 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു

  • Kerala SSLC Result Update : 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി

  • Kerala SSLC Result Winning Percentage : വിജയശതമാനത്തിൽ .44 ശതമാനം വർധന

  • എസ്എസ്എൽസി ഫലം തൽസമയം കാണാം

  • Kerala SSLC Result 2023 : ഏറ്റവും കൂടുതൽ വിദ്യാർഥികൾ ജയിച്ച ജില്ല കണ്ണൂർ. ഏറ്റവും കുറവ് വയനാട് ജില്ല

  • Kerala SSLC result 2023 : ഇത്തവണത്തെ വിജയശതമാനം 9.70 %. കഴിഞ്ഞ വർഷം 99.26 ശതമാനമായിരുന്നു

  • Kerala SSLC Result 2023 : പരീക്ഷ മികച്ച രീതിയിൽ പൂർത്തീകരിച്ചുയെന്ന് മന്ത്രി. ഇതിനായി പ്രവർത്തിച്ച് എല്ലാ ജീവനക്കാർക്കും മന്ത്രി ആശംസ അറിയിച്ചു

  • Kerala SSLC Result 2023 : എസ്എസ്എൽസി ഫല പ്രഖ്യാപനത്തിനുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ വാർത്തസമ്മേളനം ആരംഭിച്ചു

  • Kerala SSLC Result 2023 Winning Percentage : ഇത്തവണ വിജയശതമാനം വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ

  • Kerala SSLC Result 2023 Update :  സഫലം 2023 ആപ്പ് വഴി എങ്ങനെ ഫലം  അറിയാം?

    COMMERCIAL BREAK
    SCROLL TO CONTINUE READING

    വിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷനാണ് സഫലം. 

    ആപ്പ് തുറക്കുമ്പോൾ തന്നെ എസ് എസ് എസ് എൽ സി, എച്ച്എസ്ഇ ഫലങ്ങളുടെ കോളങ്ങൾ കാണാം സാധിക്കും

    അതിൽ നിന്നും എസ് എസ് എൽ സി തിരഞ്ഞെടുക്കുക

    ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പരും ജനന തീയതി നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക

    സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.

  • Kerala SSLC Result Update :  പിആർഡി ലൈവ് ആപ്പ് വഴി എങ്ങനെ ഫലം അറിയാം?

    COMMERCIAL BREAK
    SCROLL TO CONTINUE READING

    സംസ്ഥാന സർക്കാരിന്റെ വിവരങ്ങൾ നൽകുന്ന ആപ്ലിക്കേഷനാണ് പിആർഡി ലൈവ്. 

    പിആർഡി ലൈവിൽ പ്രവേശിച്ചാൽ ഹോം പേജിൽ എസ്എസ്എൽസി ഫലങ്ങൾ ചുവപ്പിൽ രേഖപ്പെടുത്തിട്ടുണ്ട്.

    അതിൽ ക്ലിക്ക് ചെയ്ത് മറ്റൊരു പേജിലേക്ക് പ്രവേശിക്കും. തുടർന്ന് നിങ്ങുളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നിർദേശിക്കുന്ന കോളത്തിൽ ചേർക്കുക.

    സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്.

  • Kerala SSLC Result : പിആർഡി ലൈവ്, സഫലം 2023 എന്നീ ആപ്പുകളിലൂടെ ഫലം അറിയാൻ സാധിക്കും

  • SSLC ഫലപ്രഖ്യാപനം ഉടൻ എന്ന് മന്ത്രി വി ശിവൻകുട്ടി

  • Kerala SSLC Result Website : എസ് എസ് എൽ സി ഫലം എങ്ങനെ അറിയാം?

    COMMERCIAL BREAK
    SCROLL TO CONTINUE READING

    1. ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കുക

    2. നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന റോൾ നമ്പറും ജനന തീയതിയും നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക

    3. ശേഷം സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾക്ക് ഫലം ലഭിക്കുന്നതാണ്

  • Kerala SSLC Result Winning Percentage : 99.26 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം

  • Kerala SSLC Exam Result : 2960 സെന്ററുകളിലായിട്ടാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചത്. പരീക്ഷ എഴുതുന്നതിൽ 57.20 ശതമാനം പേർ ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികളാണ് സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി.

     

  • Kerala SSLC Result 2023 Update : 4,19,128 വിദ്യാർഥികളാണ് ഇപ്രാശ്യം എസ് എസ് എൽ സി ഫലത്തിനായി കാത്തിരിക്കുന്നത്.

  • Kerala SSLC Result 2023 Website : ടെക്നിക്കൽ എസ് എസ് എൽ സി ഫലങ്ങൾ അറിയാൻ ചുവടെയുള്ള വെബ്സൈറ്റുകളിൽ പ്രവേശിക്കുക

    COMMERCIAL BREAK
    SCROLL TO CONTINUE READING

    1. https://sslchiexam.kerala.gov.in (എസ്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

    2. https://thslchiexam.kerala.gov.in (ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപാർഡ്))

    3. https://thslcexam.kerala.gov.in (ടിഎച്ച്എസ്എൽസി)

    4. https://ahslcexam.kerala.gov.in (എഎച്ച്എസ്എൽസി)

  • Kerala SSLC Result 2023 Websites : എസ് എസ് എൽ സി ഫലം ചുവടെയുള്ള വെബ്സൈറ്റ് ലിങ്കിലൂടെ  അറിയാൻ സാധിക്കും

    COMMERCIAL BREAK
    SCROLL TO CONTINUE READING

    1. www.prd.kerala.gov.in

    2. https://results.kerala.gov.in

    3. https://examresults.kerala.gov.in

    4. https://pareekshabhavan.kerala.gov.in

    5. https://results.kite.kerala.gov.in

    6. https://sslcexam.kerala.gov.in

  • SSLC Result 2023 Website : പത്ത് വിവിധ വെബ്സൈറ്റുകളിലൂടെ വിദ്യാർഥികൾക്ക് എസ് എസ് എൽ സി ഫലം അറിയാൻ സാധിക്കും. എസ് എസ് എൽ സി ഫലം ആറ് വെബ്സൈറ്റികളിലൂടെയും മറ്റ് നാല് സൈറ്റുകളിലൂടെ ടെക്നിക്കൽ എസ് എസ് എൽ സി ഫലങ്ങളും അറിയാൻ സാധിക്കും

  • Kerala SSLC Result 2023 : മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ വിദ്യാർഥികൾ ഫലം ലഭിച്ച് തുടങ്ങും

  • SSLC Result 2023 : വൈകിട്ട് മൂന്ന് മണിക്ക് പിആർ ചേംബറിൽ വെച്ച് നടത്തുന്ന വാർത്തസമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link