Kerala SSLC Result 2024 (Out) Live: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; ജൂൺ 24ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും
Kerala Class 10 Result 2024: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷത്തെക്കാൾ 11 ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടത്തുന്നത്.
Kerala Class 10th Result Declared: ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് നാല് മുതൽ 25 വരെയാണ് നടന്നത്. പ്ലസ് ടു പരീക്ഷ മാർച്ച് ഒന്ന് മുതൽ 26 വരെ ആയിരുന്നു നടന്നത്. 4.7 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതിയത്.
Latest Updates
Kerala SSLC Result 2024: ജൂൺ 24 ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. ഇതിന് ശേഷം സപ്ലിമെൻററി അലോട്ട്മെൻറുകൾ.
Kerala Class 10th Result Declared: പുനർ മൂല്യനിർണയത്തിന് നാളെ മുതൽ 15 വരെ അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിന് ഈ മാസം 16 മുതൽ അപേക്ഷിക്കാം. ആദ്യ അലോട്ട്മെൻറ് ജൂൺ അഞ്ചിന്.
Kerala Class 10th Result Declared: 70 ക്യാമ്പുകളിലായി 14 ദിവസം കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്.
ഏറ്റവും കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയ ജില്ല- മലപ്പുറം- 4, 934
എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടി. പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് സമ്പൂർണ വിജയം.
Kerala SSLC Result 2024: വിജയശതമാനം ഏറ്റവും കൂടുതൽ കോട്ടയത്ത്. ഏറ്റവും കുറവ് തിരുവനന്തപുരം. കോട്ടയം-99.92. തിരുവനന്തപുരം- 99.08.
Kerala SSLC Result 2024: എസ്എസ്എൽസി പരീക്ഷയിൽ 99.69 വിജയശതമാനം. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ്. 71,831 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ്.
Kerala SSLC Result 2024: നാല് മണി മുതൽ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
ഫലം അറിയുന്നതിന് പരിശോധിക്കേണ്ട വെബ്സൈറ്റുകൾ ഇവയാണ്:
Kerala SSLC Result 2024: മന്ത്രി വി ശിവൻകുട്ടി എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നു.
Kerala SSLC Result 2024: അൽപസമയത്തിനകം എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.
Kerala SSLC Result 2024: ഇത്തവണ എസ്എസ്എൽസി പരീക്ഷാ ഫലം കാത്തിരിക്കുന്നത് 4.7 ലക്ഷം വിദ്യാർത്ഥികളാണ്. എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം മാർക്ക് നേടേണ്ടതുണ്ട്.
Kerala Class 10th Result: മലബാറിലെ പ്ലസ് വൺ സീറ്റ് ബാച്ചുകൾ വർധിപ്പിക്കില്ലെന്ന് വിദ്യാഭ്യാ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
ഈ വര്‍ഷത്തെ SSLC പരീക്ഷാ ഫലം പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ ഉടന്‍ വിശദമായ ഫലം ലഭിക്കും. PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
SSLC Kerala Results 2024: കഴിഞ്ഞ വർഷം, മാർച്ച് 9 മുതൽ 29 വരെ നടന്ന പരീക്ഷകളിൽ 99.7 ശതമാനമായിരുന്നു മൊത്തത്തിലെ വിജയശതമാനം.
Kerala Class 10th Result: വിദ്യാർത്ഥികൾക്ക് ഫലം മെച്ചപ്പെടുത്താൻ അവസരമൊരുക്കുന്ന സേവ് എ ഇയർ (SAY) പരീക്ഷകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
Kerala SSLC 10th Result: എസ്എസ്എൽസി പരീക്ഷയുടെ ഗ്രേഡ് എങ്ങിനെ നിർണയിക്കാം?
എസ്എസ്എൽസി പരീക്ഷയുടെ മൊത്തത്തിലുള്ള മാർക്ക് 650 ആണ്. 480 മാർക്കാണ് വിദ്യാർത്ഥി എഴുത്തു പരീക്ഷയിലൂടെ നേടേണ്ടത്. 130 മാർക്കാണ് ഇൻ്റേണൽ ആയിട്ട് ലഭിക്കുക. ഐടിക്ക് 40 മാർക്കാണ് ലഭിക്കുക. ആകെ 10 വിഷയങ്ങളാണ് ഉള്ളത്. ഒരു വിഷയത്തിൽ 90ൽ കൂടുതൽ മാർക്ക് നേടിയാൽ A+ ആണ് ഗ്രേഡ്. 80%- 89% മാർക്ക് വരെ A. 70%-79% വരെ B+, 69%-60 വരെ B, 50%- 59% C+, 30%- 39% വരെ C, 20%- 29% വരെ D.
Kerala SSLC Result 2024: ഫലം നേരത്തെ വരുമ്പോള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
ഫലം എങ്ങനെ പരിശോധിക്കാം
ഘട്ടം 1. keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഘട്ടം 2. ഹോംപേജിൽ, SSLC (10th), HSE (12th) ഫല ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 3. ഒരു പുതിയ പേജിലേക്ക് റീഡയറക്‌ടു ചെയ്യും, റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ് അല്ലെങ്കിൽ മറ്റ് വിവരങ്ങൾ പോലുള്ള വിശദാംശങ്ങൾ ഇവിടെ നൽകുക
ഘട്ടം 4. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം തുടരാൻ 'submit' ബട്ടണിൽ ക്ലിക്ക് ചെയ്യുക
ഘട്ടം 5. പരീക്ഷാ ഫലം നിങ്ങളുടെ സ്ക്രീനിൽ കാണാൻ കഴിയും
ഘട്ടം 6. ഇത് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സേവ് ചെയ്യാംഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലങ്ങൾ നാളെ വൈകുന്നേരം മൂന്നിന് പ്രഖ്യാപിക്കും.
സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ദിവസം മുൻപായാണ് ഇത്തവണ ഫലംപ്രഖ്യാപനം നടത്തുന്നത്.
വൈകുന്നേരം മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും.
ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 27, 105 വിദ്യാർത്ഥികൾ.
ഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ
www.prd.kerala.gov.in,
www.result.kerala.gov.in
www.examresults.kerala.gov.in
https://pareekshabhavan.kerala.gov.in/എസ്എസ്എൽസി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ പരീക്ഷ ഭവന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.