Pinarayi 2.0 Oath Ceremony Live : രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ചുമതല ഏറ്റു

Thu, 20 May 2021-4:55 pm,

സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കര്‍ശന കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

പിണറായി വിജയന്റെ രണ്ടാം സർക്കാർ ഉടൻ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കും. സത്യപ്രതിജ്ഞ നടക്കുന്ന സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ കര്‍ശന കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.  ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും സ്റ്റേഡിയത്തിൽ എത്തി ചേർന്നു. സത്യപ്രതിജ്ഞ ഉടൻ തന്നെ ആരംഭിക്കും.


 

Latest Updates

  • രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ചുമതല ഏറ്റു

  • കെ കെ ശൈലജയുടെ പിൻഗാമിയായി ആരോഗ്യ  മന്ത്രിയായി വീണ ജോർജ് സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് വീണ നിയമസഭയിലേക്കെത്തുന്നത്. ദൈവനാമത്തിലാണ് വീണ ജോർജ് സത്യപ്രതിജ്ഞ ചെയ്തത്.

  • വി എൻ വാസവൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാമേറ്റു. ഏറ്റുമാനൂരിൽ നിന്ന് ജയിച്ചാൻ വാസവൻ നിയമസഭയിലേക്കെത്തുന്നത്

  • നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ച വി ശിവൻക്കുട്ടി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇത് മൂന്നാം തവണയാണ് നിയമസഭ അംഗമാകുന്നത്. വദ്യാഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്

  • സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇത് രണ്ടാം തവണയാണ് സജി ചെറിയാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഫിഷറീസ് സാംസ്കാരികം സിനിമ എന്ന വകുപ്പകളാണ് കൈകാര്യം ചെയ്യുന്നത്.

  • പി രാജീവ് പിണറായി മന്ത്രിസഭയിലെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എറണാകുളത്ത് നിന്നുള്ള ഏക മന്ത്രിയാണ് രാജീവ്. കളമശ്ശേരിയിൽ നിന്ന് ജയിച്ചെത്തുന്ന  പി രാജീവ് ആദ്യമായിട്ടാണ് നിയമസഭയിലേക്കെത്തുന്നത്

  • പിണറായി വിജയൻ മന്ത്രിസഭയിൽ  ഏറ്റവും കൂടുതൽ പ്രവർത്തി പരിചയമുള്ള കെ രാധകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മുൻ സ്പിീക്കറായിരുന്നു. ദേവസ്വം, പിന്നോക്ക വിഭാഗം എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യാൻ പോകുന്നത്

  • സിപിഐയുടെ പി പ്രസാദ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കൃഷി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. പരിസ്ഥിതി പ്രവർത്തകനായിരുന്നു

  • മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ പി എ മുഹമ്മദ് റിയാസ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സ്ഥാനമേറ്റു. ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി റിയാസ് ആദ്യമായിട്ടാണ് നിയമസഭയിലേക്കെത്തുന്നത്. ജി സുധാകരൻ കൈകര്യം ചെയ്തിരുന്ന പൊതുമരാമത്തും കൂടടാതെ ടൂറിസവുമാണ് റിയാസ കൈകാര്യം ചെയ്യാൻ പോകുന്നത്

  • എം വി ഗോവിന്ദൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തളിപ്പറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എം വി ഗോവിന്ദൻ നിയമസഭയിലേക്കെത്തുന്നത്. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിലെ രണ്ടാമനാണ് എം വി ഗോവിന്ദൻ

  • കെ ആർ ഗൗരിയമ്മയ്ക്ക് ശേഷം ആദ്യ സിപിഐ മന്ത്രിയായി ജെ ചിഞ്ചുറാണി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലേക്ക് ആദ്യമെത്തുന്ന ചിഞ്ചുറാണി മൃഗ സംരക്ഷണം ക്ഷീര വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്

  • രണ്ടാം പിണറായി വിജയൻ സർക്കാരിൽ വനിതാ സാന്നിധ്യങ്ങളിൽ ഒരാളായ ആർ ബിന്ദു മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. എൽഡിഎഫ് കൺവീനറും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായ എ വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു. നിയമസഭയിലേക്ക് ആദ്യമെത്തുന്ന ബിന്ദു ഉന്നത വിദ്യഭ്യാസ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്

  • തോമസ് ഐസക്കിന്റെ പിൻഗാമിയായി കെ എൻ ബാലഗോപാൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കൊട്ടാരക്കരയിൽ നിന്ന് ജയിച്ചെത്തിയ ബാലഗോപാൽ  ആദ്യമായിട്ടാണ് നിയമസഭ ആംഗമാകുന്നത്.

  • ഭക്ഷ്യ സിവിൽ സപ്ലൈസ്  വകുപ്പിന്റെ മന്ത്രിയായിട്ടാണ് ജി  ആർ അനിൽ സ്ഥാനമേറ്റത്

  • സിപിഐയുടെ ജി ആർ അനിൽ സത്യവാചകം സ്ഥാനമേറ്റം. നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ജി ആർ അനിൽ മന്ത്രിയാകുന്നത്. ആദ്യമായിട്ടാണ് അനിൽ നിയമസഭ അംഗമാകുന്നത്.

  • ഇടത് സ്വതന്ത്രനായി മത്സരിച്ച ജയിച്ച വി അബ്ദുറഹാമാൻ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു, ന്യൂനപക്ഷ ക്ഷേമം, പ്രവാസകാര്യം സ്പോർട്സ് എന്നീ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്

  • ജനാധിപത്യ  കേരള കോൺഗ്രസിന്റെ ആന്റിണി രാജു മന്ത്രിയായി സത്യവാചകം ചൊല്ലി അധികാരമേറ്റു. ഗതാഗത വകുപ്പാണ് ആന്റണി രാജു നൽകിയിരിക്കുന്നത്. ദൈവനാമത്തിലാണ് അന്റണി രാജു സത്യവാചകം ചൊല്ലിയത്

  • ആദ്യമായി ഐഎൻഎല്ലിന്റെ മന്ത്രിയായി അഹമ്മദ് ദേവർകോവിൽ സത്യപ്രതിജ്ഞ ചെയ്തു. തുറമുഖവും പുരാവസ്തു വകുപ്പാണ് ഐഎൻഎല്ലിന് നൽകിയിരിക്കുന്നത്

  • എൻസിപിയുടെ  എ കെ ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്ത് വനം വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുത്തു. കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രിയായി ചുമതല ഏറ്റ ഒരാളാണ് ശശീന്ദ്രൻ

  • ജനതാദളിന്റെ കെ കൃഷ്ണൻക്കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.  ഒന്നാം പിണറായി സർക്കാരിന്റെ അവസാന രണ്ടര വർഷ ജലവിഭവ മന്ത്രിയായിരുന്നു. ചിറ്റൂരിൽ നിന്ന് വീണ്ടും ജയിച്ചെത്തുന്ന കെ കൃഷ്ണൻക്കുട്ടി വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത. 

  • 2001 മുതൽ ഇടുക്കി പ്രതിനിധീകരിക്കുന്ന നിയമസഭ അംഗമായിരുന്നു. ആദ്യമായിട്ടാണ് മന്ത്രി സ്ഥാനം ലഭിക്കുന്നത്

  • കേരള കോൺഗ്രസിന്റെ (എം) റോഷി അഗസ്റ്റിൻ സത്യവാചകം ചൊല്ലി, ദൈവനാമത്തിലാണ് റോഷി അഗസ്റ്റൻ സത്യവാചകം ചൊല്ലിയത്. ജല വിഭവ മന്ത്രിയായിട്ടാണ് റോഷി അധികാരമേൽക്കുക

  • സിപിഐയുടെ കെ രാജൻ സത്യപ്രതിജ്ഞ ചൊല്ലി, കഴിഞ്ഞ മന്ത്രിസഭയിൽ ചീഫ് വിപ്പായിരുന്നു

  • മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാചകം ചൊല്ലി

  • ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വേദിയിലെത്തി

     

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link