LIVE | നയപ്രഖ്യാപന പ്രസംഗം; ഗവർണർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം
തൽക്കാലം ഗവർണർക്കെതിരെ നയപ്രഖ്യാപന പ്രസംഗത്തെ ബാധിക്കുന്ന പരസ്യനിലപാടിലേക്ക് സർക്കാർ നീങ്ങരുതെന്നാണ് സിപിഎമ്മിന്റെ നിലപാട്
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം രാവിലെ ഒമ്പത് മണിക്ക്. നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാൻ ഗവര്‍ണ്ണര്‍ വിസമ്മതിച്ചതിനെ തുടർന്ന് കടുത്ത അനിശ്ചിതത്വമായിരുന്നു. ഗവര്‍ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിൻസിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ ഗവർണറെ അനുനയിപ്പിച്ചത്.
Latest Updates
സിൽവർ ലൈൻ പദ്ധതി സാമ്പത്തിക ഉണർവുണ്ടാക്കും. പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ഫെഡറലിസം ഒഴിച്ചുകൂടാനാകാത്ത ഘടകം. കർഷക പ്രശ്നങ്ങൾക്ക് കേന്ദ്രം പരിഹാരം കാണണം. സംസ്ഥാനങ്ങളുമായി പല കാര്യത്തിലും കൂടിയാലോചന ഇല്ല. കേന്ദ്ര നിയമനിർമാണങ്ങൾക്ക് വിമർശനം.
സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി സൗഹൃദം. യാത്രാ സൗകര്യത്തിന് അത്യാവശ്യം. സംസ്ഥാനത്ത് മൂലധന നിക്ഷേപം വർധിച്ചു. വ്യവസായ നിക്ഷേപത്തിലും സംസ്ഥാനം മുന്നിൽ. റവന്യൂ പിരിവ്, ചെലവ് നിയന്ത്രണങ്ങൾ എന്നിവ ശക്തമായി നടപ്പാക്കും.
നയപ്രഖ്യാപന പ്രസംഗത്തിൽ കോവിഡ് അതിജീവനം പരാമർശിച്ച് ഗവർണർ. കേന്ദ്രത്തിനെതിരെ വിമർശനം. സംസ്ഥാനത്തിന് കേന്ദ്രം സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി.
ഗവർണർ സംഘപരിവാർ ഏജന്റ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭാ കവാടത്തിൽ പ്രതിപക്ഷ പ്രതിഷേധം.
ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. 'ഗവർണർ ഗോ ബാക്ക്' മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു.
ഗവർണർ നിയമസഭയിൽ എത്തി