Puthuppally By Election Results Live: പുതുപ്പള്ളിയിൽ `അപ്പ`യെ മറികടന്ന് മകൻ; ചാണ്ടി ഉമ്മന് തകർപ്പൻ ജയം, റെക്കോർഡ് ഭൂരിപക്ഷം

Fri, 08 Sep 2023-1:05 pm,

Puthuppally Assembly By Election Results Live Counting: രാവിലെ എട്ട് മണിയ്ക്ക് ആരംഭിക്കേണ്ട വോട്ടെണ്ണല്‍ വൈകിയാണ് ആരംഭിച്ചത്.

Puthuppally By-Election Result : കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസിനായി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് സ്ഥാനാര്‍ഥിയായത്. ഉമ്മന്‍ ചാണ്ടിയെ രണ്ട് തവണ നേരിട്ട ജെയ്ക സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിക്കായി ലിജിന്‍ ലാലാണ് കളത്തില്‍ ഇറങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 


 

Latest Updates

  • വോട്ടെണ്ണൽ പൂർത്തിയായി. 36,454 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വിജയിച്ചു.

  • സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉച്ചയ്ക്ക് 2 മണിയ്ക്ക് മാധ്യമങ്ങളെ കാണും. 

  • അതിശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻ്റണി

  • മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണെന്ന് കെ.സി വേണുഗോപാൽ

  • ബിജെപിയുടെ വോട്ടുകൾ എവിടെ പോയെന്ന് ഇ.പി ജയരാജൻ

  • ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടിയാണെന്ന് അച്ചു ഉമ്മൻ

  • 39,753 വോട്ടുകളുടെ ലീഡുമായി റെക്കോർഡ് ഭൂരിപക്ഷത്തിലേയ്ക്ക് കുതിക്കുകയാണ് ചാണ്ടി ഉമ്മൻ. 

  • പതിമൂന്നാം റൗണ്ട് എണ്ണി തുടങ്ങി. എണ്ണുന്നത് വാകത്താനം പഞ്ചായത്തിലെ ബൂത്തുകൾ.

  • രണ്ട് റൗണ്ട് മാത്രം അവശേഷിക്കെ ചാണ്ടി ഉമ്മന്റെ ലീഡ് 37,000 കടന്നു. 37,220 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മനുള്ളത്. 

     

  • വിജയം ഉറപ്പിച്ചതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ചാണ്ടി ഉമ്മൻ. 

  • ചാണ്ടി ഉമ്മനെ തോളിലേറ്റി കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. 

  • കെപിസിസിയിൽ ആഹ്ലാദ പ്രകടനം തുടങ്ങി. പ്രവർത്തകർ ലഡു വിതരണം ചെയ്യുന്നു. 

  • പതിനൊന്നാം റൗണ്ട് എണ്ണുന്നു. നിലവിൽ എണ്ണുന്നത് പുതുപ്പള്ളി മീനടം പഞ്ചായത്തിലെ ബൂത്തുകളാണ്. 34,126 വോട്ടുകൾക്ക് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ മുന്നിൽ.

  • ഇനി ഏതാണ്ട് 30,000ത്തിൽപ്പരം വോട്ടുകളാണ് എണ്ണാനുള്ളത്. 

  • ചിത്രത്തിലേ ഇല്ലാത്ത ബിജെപിയ്ക്ക് ഇതുവരെ വെറും മൂവായിരത്തിൽപ്പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 

  • ജെയ്ക്കിന് ആകെ കിട്ടിയ വോട്ടുകളേക്കാൾ കൂടുതലാണ് നിലവിൽ ചാണ്ടി ഉമ്മന്റെ ലീഡ്. 

     

  • പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ കുതിപ്പ് തുടരുന്നു. ഭൂരിപക്ഷം 33,000 കടന്നു. 

  • സി പി എമ്മിന്റെ വോട്ട് സിപിഎമ്മിന് തന്നെ ലഭിച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

  • നിലവിലെ ആകെ വോട്ട് നില

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ചാണ്ടിഉമ്മൻ- 56340

    ജെയ്ക്ക് സി തോമസ്- 29341

    ലിജിൻ ലാൽ -2692

  • 25000 ലീഡ് കടന്ന് ചാണ്ടി ഉമ്മൻ

  • മണർകാട് ജെയ്ക്ക് സി തോമസിൻറെ ബൂത്തിലും ചാണ്ടി ഉമ്മന് 30 വോട്ടിൻറെ ലീഡ്-  (23978- നിലവിലെ ലീഡ്)

  • ചാണ്ടി ഉമ്മൻറ ലീഡ് 20000 പിന്നിട്ടു

  • ബി ജെ പിക്ക് ഇതുവരെ പുതുപ്പള്ളിയിൽ ലഭിച്ചത്  1432 വോട്ട് മാത്രം

  • പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാൽ അത് ലോകാത്ഭുതമെന്ന് എ കെ ബാലൻ- തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിൻറെ ആദ്യ പ്രതികരണം

  • പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻറ ലീഡ് കഴിഞ്ഞ വർഷം ഉമ്മൻ ചാണ്ടിയുടേതിനേക്കാൾ മുന്നിൽ- ( നിലവിൽ  ലീഡ് 16607)

  • ചാണ്ടി ഉമ്മൻറെ ലീഡ് 12648-ലേക്ക്

  • രണ്ടാം റൗണ്ട് ഫലം   
                                                                                                                                                                                                 
    അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 6089 മൊത്തം വോട്ട്, 11788
    ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)- 3418
    മൊത്തം - 6301
    ലിജിൻ ലാൽ (ബി.ജെ.പി.)- 691 
    മൊത്തം - 1167
    ലൂക്ക് തോമസ് (എ.എ.പി.)- 82
    മൊത്തം - 181
    പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 8
    മൊത്തം - 10
    ഷാജി(സ്വതന്ത്രൻ)- 5
    മൊത്തം -7
    സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-10
    മൊത്തം - 16
    NOTA-26
    മൊത്തം - 46

    രണ്ടാം റൗണ്ട് മൊത്തം - 10329
    1 + 2 റൗണ്ട് മൊത്തം -19516

  • പുതുപ്പള്ളിയിൽ കുതിപ്പ് തുടർന്ന് ചാണ്ടി ഉമ്മൻ. ലീഡ് 10,000 കടന്നു. കളത്തിലില്ലാതെ ബിജെപി.

  • ചാണ്ടി ഉമ്മന്റെ ലീഡ് 8000 കടന്നു. നിലവിൽ 8002 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്നത്. 

     

  • യുഡിഎഫ് 16,629
    എല്‍ഡിഎഫ് 9,219
    എന്‍ഡിഎ 710

     

  • ലീഡ് വീണ്ടും ഉയർത്തി ചാണ്ടി ഉമ്മൻ. ലീഡ് 7000 കടന്നു

  • ഒന്നാം റൗണ്ട് ഫലം 
                                                                                                                                                                                                    
    അഡ്വ. ചാണ്ടി ഉമ്മൻ (ഐ.എൻ.സി.) - 5699
    ജെയ്ക് സി. തോമസ് (സി.പി.ഐ.എം.)-2883
    ലിജിൻ ലാൽ (ബി.ജെ.പി.)- 476 
    ലൂക്ക് തോമസ് (എ.എ.പി.)- 99
    പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 2
    ഷാജി(സ്വതന്ത്രൻ)- 2
    സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-6
    NOTA-20
    മൊത്തം - 9187

  • ഒടുവിൽ വിവരം ലഭിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 6150.

     

  • പുതുപ്പള്ളിയിലെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ചിത്രത്തിലില്ലാതെ എൻഡിഎ. 

  • യുഡിഎഫ് - 12,958
    എല്‍ഡിഎഫ് - 7,558
    എന്‍ഡിഎ - 590

     

  • പുതുപ്പള്ളിയിൽ രണ്ടാം റൗണ്ട്‌ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ മണിക്കൂർ പൂർത്തിയാകുമ്പോൾ ഫല സൂചനകൾ ചാണ്ടി ഉമ്മന് അനുകൂലം. 

     

  • വോട്ടിംഗ് കേന്ദ്രത്തിന് പുറത്തും പുതുപ്പള്ളിയിലെ വീട്ടുമുറ്റത്തും യുഡിഎഫ് പ്രവർത്തകർ ആഘോഷം തുടങ്ങി. 

  • അയർക്കുന്നത്ത് ചാണ്ടി ഉമ്മന്റെ കുതിപ്പ്. ലീഡ് 2,500 കടന്നു.

     

  • അയർക്കുന്നത്തെ പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് വ്യക്തമായ ഭൂരിപക്ഷം. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെതിരെ ലീഡ് 2000 കടന്നു. 

  • ഒന്നാം റൗണ്ട് എണ്ണിക്കഴിയുമ്പോൾ ചാണ്ടി ഉമ്മൻ മുന്നിൽ. ലീഡ് ആയിരത്തിലേയ്ക്ക് അടുക്കുന്നു.

     

  • ലീഡ് നിലനിർത്തി ചാണ്ടി ഉമ്മൻ. യുഡിഎഫ് 1020, എൽഡിഎഫ് 700, എൻഡിഎ 75 എന്ന നിലയിൽ. ചാണ്ടി ഉമ്മന്റെ ലീഡ് 300 കടന്നു.

  • തപാൽ വോട്ടുകളിൽ തുടർച്ചയായി ലീഡ് ഉയർത്തി ചാണ്ടി ഉമ്മൻ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ചാണ്ടി ഉമ്മൻ 136 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 

     

  • യുഡിഎഫ് - 502, എൽഡിഎഫ് - 366, എൻഡിഎ - 50

  • ജെയ്ക് സി തോമസിനെതിരെ ചാണ്ടി ഉമ്മന്റ ലീഡ് മൂന്നക്കം കടന്നു.

     

  • ആദ്യ മണിക്കൂറിലെ ലീഡ് നില - യുഡിഎഫ് - 40, എൽഡിഎഫ് - 35, എൻഡിഎ -12

  • തപാൽ വോട്ടുകൾ എണ്ണുമ്പോൾ ആദ്യ ലീഡ് ചാണ്ടി ഉമ്മന്.

  • തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വൈകാതെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. 

  • കാത്തിരിപ്പിന് വിരാമമിട്ട് പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിച്ചു.

  • പുതുപ്പള്ളിയിൽ വോട്ടെണ്ണൽ ആരംഭിക്കാൻ വൈകുന്നു. സ്ട്രോംഗ് റൂമിന്റെ താക്കോൽ മാറിയതാണ് കാരണം. പ്രശ്നം പരിഹരിച്ചു.

     

  • ജെയ്ക് സി.തോമസ് (എൽഡിഎഫ്) ചാണ്ടി ഉമ്മൻ (യുഡിഎഫ്), ലിജിൻ ലാൽ (എൻഡിഎ) എന്നിവർക്ക് പുറമെ ലൂക്ക് തോമസ് (എഎപി), പി.കെ.ദേവദാസ് (സ്വതന്ത്ര സ്ഥാനാർഥി), ഷാജി (സ്വതന്ത്ര സ്ഥാനാർഥി), സന്തോഷ് ജോസഫ് (സന്തോഷ് പുളിക്കൽ – സ്വതന്ത്ര സ്ഥാനാർഥി) എന്നിവരാണ് മത്സരരംഗത്തുള്ളത്.

  • അയർക്കുന്നത്തെ വോട്ടുകളാണ് ആദ്യം എണ്ണുക. 2021ൽ ഉമ്മൻ ചാണ്ടിയ്ക്ക് ഇവിടെ 1293 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. 

  • 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്. ഇക്കുറി നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

  • തികഞ്ഞ ശുഭപ്രതീക്ഷയിലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. 

     

  • പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച് ചാണ്ടി ഉമ്മൻ

    പുതുപ്പള്ളി ഉപതിരഞ്ഞടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിനത്തിലും പതിവ് തെറ്റിക്കാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍ രാവിലെ തന്നെ പുതുപ്പള്ളി പള്ളിയും ഉമ്മൻ ചാണ്ടിയുടെ കല്ലറയും സന്ദര്‍ശിച്ച ശേഷമാണ് കൗണ്ടിങ്ങ് സെന്ററിലേക്ക് പോയത്.

  • പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം ലഭിക്കും: തിരുവഞ്ചൂർ

    COMMERCIAL BREAK
    SCROLL TO CONTINUE READING

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷമായിരിക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ്  തിരുവഞ്ചൂർ രാധാകൃഷ്ണൻ. വരുന്ന 11 ന് കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞയാണെന്നും അദ്ദേഹം പറഞ്ഞു.

     

  • വോട്ടെണ്ണൽ കൃത്യം 8 മണിക്ക് തുടങ്ങും

    പുതുപ്പള്ളിയിൽ വോട്ടെണ്ണൽ തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം.   ബസേലിയസ് കോളേജിൽ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യ ഫലസൂചനകൾ ഒൻപതുമണിയോടെ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.  53 വർഷമായി പുതുപ്പള്ളിയുടെ പ്രതിനിധിയായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടത്തിയത്

  • പുതുപ്പള്ളി ഇത്തവണ  മാറ്റി ചിന്തിക്കുമെന്ന് ഇടതുപക്ഷം

    COMMERCIAL BREAK
    SCROLL TO CONTINUE READING

    ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ.  പുതുപ്പള്ളി ഇത്തവണ  മാറ്റി ചിന്തിക്കുമെന്ന ഉറപ്പിലാണ് ഇടതുപക്ഷം.

     

  • വോട്ട് കൂടുമെന്ന പ്രതീക്ഷയിൽ ബിജെപി

    ഇത്തവണ പുതുപ്പള്ളിയില്‍ നല്ല മത്സരം കാഴ്ചവെച്ചിട്ടുണ്ടെന്ന് ബിജെപിയുടെ പ്രതീക്ഷ.  2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ 11694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നതെങ്കിൽ ഇക്കുറി വോട്ട് കൂടുമെന്നാണ് ബിജെപിയുടെ അവകാശവാദം.

  • ആദ്യ രണ്ടു മണിക്കൂറിൽ ഫലം അറിയാം

    രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണിത്തുടങ്ങിയാൽ രണ്ട് മണിക്കൂറിനകം ഫലമറിയാനാകുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

  • വൻ വിജയ പ്രതീക്ഷയിൽ യുഡിഎഫ്

    എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യു ഡി എഫ്.  ഇതുവരെയില്ലാത്തത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് യു ഡി എഫ് നേതാക്കൾ.

  • വോട്ടെണ്ണൽ 13 റൗണ്ടുകളായിട്ടാണ് നടക്കുന്നത്

    ആകെ 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തില്‍ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് പതിനഞ്ചു മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പർ ടേബിളില്‍ എണ്ണും.

  • മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക

    മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇ.ടി.പി.ബി.എസ്. (ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആര്‍ കോഡ് സ്കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link