കാർഷികഅധിഷ്ഠിത വ്യവസായങ്ങൾക്ക് 5% പലിശയിൽ വായ്പകളുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വർഷമായിരിക്കും

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 02:25 PM IST
  • കാർഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി പുതിയ വായ്പാ പദ്ധതി
  • 400 വ്യവസായ സംരംഭങ്ങളെയാണ് ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നത്
കാർഷികഅധിഷ്ഠിത വ്യവസായങ്ങൾക്ക്  5% പലിശയിൽ വായ്പകളുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) കാർഷികാധിഷ്ഠിത വ്യവസായങ്ങളെ സഹായിക്കുന്നതിനായി  പുതിയ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. പദ്ധതിയിൽ, 10 കോടി രൂപ വരെയുള്ള വായ്പകൾ @5% വാർഷിക പലിശയ്ക്ക് ലഭിക്കും. ധനമന്ത്രിയുടെ 2022-23 ബഡ്ജറ്റ് പ്രഖ്യാപന പ്രകാരമാണ് പദ്ധതി. 

കാർഷികാധിഷ്ഠിത ചെറുകിട ഇടത്തരം വ്യവസായ യൂണിറ്റുകൾ, ക്ഷീര-മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, കാർഷികാധിഷ്ഠിത-സ്റ്റാർട്ടപ്പുകൾ, കാർഷികാധിഷ്ഠിത ഉൽപ്പന്നങ്ങളുടെ സംസ്കരണം/ വിപണനം/ വ്യാപാരം, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, വെയർഹൗസുകൾ, ഗോ-ഡൗണുകൾ, കോൾഡ് സ്റ്റോറേജുകൾ, കാർഷികാധിഷ്ഠിത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ തുടങ്ങിയവക്കാണ് വായ്പ. വർഷംതോറും 400 വ്യവസായ സംരംഭങ്ങളെയാണ് ഈ പദ്ധതിയിൽ ലക്ഷ്യമിടുന്നത്.

പുതിയ യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, യന്ത്രസാമഗ്രികൾ വാങ്ങൽ, പ്രവർത്തന മൂലധന ആവശ്യങ്ങൾ മുതലായവ ഉൾപ്പെടെ യൂണിറ്റുകളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും വായ്പ നൽകും.  പദ്ധതി തുകയുടെ 90% വരെ വായ്പ ലഭിക്കും. കുറഞ്ഞ വായ്പ അഞ്ച് ലക്ഷം രൂപയാണ്. 10 കോടി രൂപ വരെയുള്ള വായ്പകൾക്ക് 3% പലിശ ഇളവ് സംസ്ഥാന സർക്കാറും 2% ഇളവ് കെഎഫ് സി യും വഹിക്കും. അങ്ങനെ സംരംഭകർ 5% മാത്രം പലിശ അടച്ചാൽ മതി. രണ്ട് വർഷത്തെ മൊറട്ടോറിയം ഉൾപ്പെടെ പരമാവധി തിരിച്ചടവ് കാലയളവ് 10 വർഷമായിരിക്കും. 

സംസ്ഥാനത്തെ ഏകദേശം 40 ശതമാനത്തോളം ചെറുകിട ഇടത്തരം വ്യവസായങ്ങളും കാർഷികാധിഷ്ഠിതമായതിനാൽ  മിക്ക സംരഭർക്കും ഈ പദ്ധതി പ്രയോജനപ്പെടുമെന്നു കെഎഫ്സി ചെയർമാനും മാനേജിങ് ഡിറ്റക്ടറുമായ സഞ്ജയ് കൗൾ ഐഎഎസ്  പറഞ്ഞു. നിലവിൽ വായ്പകളിൽ കെഎഫ് സി പ്രോസസിംഗ് ഫീസിൽ 50% ഇളവും  പ്രഖ്യാപിച്ചിട്ടുണ്ട്. കെഎഫ് സി യുടെ വെബ്‌സൈറ്റിയിൽ ഓൺലൈൻ ആയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News