M Sivasankaran Arrest : എം ശിവശങ്കറിന്‍റെ  അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണ്; കെ സുരേന്ദ്രൻ

അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 02:28 PM IST
  • അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്.
  • കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു.
  • മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
M Sivasankaran Arrest : എം ശിവശങ്കറിന്‍റെ  അറസ്റ്റിലൂടെ സംശയം മുഖ്യമന്ത്രിയിലേക്ക് നീളുകയാണ്; കെ സുരേന്ദ്രൻ

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിലൂടെ സംശയം നീളുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. അന്വേഷണം തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വസ്തുതകൾ പുറത്തു വരാതിരിക്കാൻ ആദ്യമേ പരിശ്രമിച്ചത് മുഖ്യമന്ത്രിയാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആട്ടിമറിച്ചു. മുഖ്യമന്ത്രി അറിയാതെ ശിവശങ്കർ തട്ടിപ്പ് നടത്തില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അന്വേഷണം ആട്ടിമറിക്കാൻ  ശ്രമിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് തുറന്നു പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എന്തിനാണ് സന്തോഷ്‌ ഈപ്പന്‍റെ  ഹർജിയിൽ സർക്കാർ കക്ഷി ചേർന്നത്?.സർക്കാരിന് ഇതിലുള്ള  പങ്ക് വ്യക്തമാക്കണം.എല്ലാത്തിന്‍റേയും സൂത്രധാരൻ മുഖ്യമന്ത്രിയാണ്. ശിവശങ്കറിന്‍റെ  അറസ്റ്റൊടെ ധാർമികമായി മുഖ്യമന്ത്രി ആയി തുടരാൻ പിണറായി വിജയന് കഴിയില്ല.  മുഖ്യമന്ത്രി രാജി വക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഉപ്പു തിന്നവൻ വെള്ളം കുടിക്കും. ഒരു അന്വേഷണ ഏജൻസിയും രാഷ്ട്രീയമായി എതിരായതുകൊണ്ട് ആരെയും വേട്ടയാടില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതി ആട്ടിമറിക്കാൻ  ശ്രമിച്ചത് ഈ സർക്കാരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. കൊള്ള സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ശിവശങ്കറിന്‍റെ  ജീവന് സുരക്ഷ ഒരുക്കണമെന്നും  സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

ബിബിസി ഓഫീസുകളിലെ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നുമില്ല. കണക്ക് കാണിക്കാത്ത എല്ലായിടത്തും പരിശോധന നടത്തും. കേന്ദ്ര ഭരണ പ്രദേശമായി ഏതു സ്ഥലത്തേയും മാറ്റമെന്നു കോടതി ഉത്തരവുണ്ട്. അതൊക്കെ തീരുമാനിക്കാൻ കേന്ദ്രത്തിൽ ഇരിക്കുന്നവർക്ക് അധികാരം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News