പാർട്ടി ഓഫീസുകളിലെ അതിക്രമങ്ങളിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ഉമ്മൻചാണ്ടി

ഡിസിസി ഓഫീസിന് പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണമുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Jul 3, 2022, 05:38 PM IST
  • പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
  • പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്
  • പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസിനു തന്നെ അപമാനമാണെന്നും ഉമ്മൻചാണ്ടി
പാർട്ടി ഓഫീസുകളിലെ അതിക്രമങ്ങളിൽ പൊലീസിന് ഗുരുതര വീഴ്ചയെന്ന് ഉമ്മൻചാണ്ടി

കോട്ടയം ഡിസിസി ഓഫീസിനും എകെജി സെന്ററിനും നേരെ ആക്രമണം നടന്ന്  മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മാത്രം പൊലീസ് പ്രവര്‍ത്തിക്കുന്നതിനാലാണിത്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്ന് ബോധ്യമായിട്ടും അറസ്റ്റ് ചെയ്യാത്തത് പൊലീസിനു തന്നെ അപമാനമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ഡിസിസി ഓഫീസിന് പോലീസ് സംരക്ഷണം ഉണ്ടായിരുന്ന അവസരത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പൊലീസിന്റെ കൈവശമുണ്ട്. അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് സംഘമാണ് പ്രതികളെന്ന് ബോധ്യമായിട്ടും അവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന് തന്നെ നാണക്കേടാണ്. പ്രതികളെ എത്രയും വേഗം പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസ് ജാഗ്രത കാണിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

തലസ്ഥാനത്ത് അതീവസുരക്ഷാമേഖലയിലുള്ള എകെജി സെന്ററില്‍ ആക്രമണം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. അവിടെയും സംഭവം നടക്കുമ്പോള്‍ പൊലീസ് ഉണ്ടായിരുന്നു. ആക്രമണം നടന്ന ഉടനെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്ന് ആരോപിച്ച സിപിഎമ്മുകാര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല - ഉമ്മൻചാണ്ടി വ്യക്തമാക്കി.

കോണ്‍ഗ്രസിനും യുഡിഎഫിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അഗാധമായ പ്രതിസന്ധിയില്‍പ്പെട്ട സര്‍ക്കാരിനെ സംരക്ഷിക്കാനാണ് സിപിഎമ്മും പൊലീസും ശ്രമിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
 

Trending News