MG University | എംജി യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മറ്റി

MG University Exam - പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലശാല അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 13, 2022, 07:48 PM IST
  • പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലശാല അധികൃതർ അറിയിച്ചു.
  • സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെക്കാനുള്ള തീരുമാനമെന്നാണ് പ്രഥമിക നിഗമനം.
MG University | എംജി യൂണിവേഴ്സിറ്റി നാളെ നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മറ്റി

കോട്ടയം : എംജി യൂണിവേഴ്സിറ്റി (MG University) നാളെ നടത്താൻ തീരുമാനിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സർവകലശാല അധികൃതർ അറിയിച്ചു. (MG University Exam Postponed).

തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സർക്കാർ നാളെ ജനുവരി 14ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,തൃശൂർ എന്നീ ജില്ലകളിൽ ജനുവരി 15ന് നിശ്ചിയിച്ചിരുന്ന  പ്രാദേശിക അവധി 14 ലേക്ക് മാറ്റി. ഈ  സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്.

കൂടാതെ ആരോഗ്യ സർവകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചിട്ടുണ്ട്. പകരം ജനുവരി 15 ന് പരീക്ഷകൾ നടത്തും.

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾ പ്രവർത്തിക്കുന്നതമായി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കോവിഡ് അവലോകന യോഗത്തിന് ശേഷം അറിയിക്കും.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
  •  

Trending News