Muttil Tree Felling Case: മരം മുറി കേസിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി, വേദിയിൽ തൊട്ടടുത്ത് കേസിലെ കുറ്റാരോപിതൻ എൻ.ടി സാജനും

വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 2, 2021, 01:24 PM IST
  • കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാത്തത്
  • വനം വകുപ്പിന്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
  • വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Muttil Tree Felling Case: മരം മുറി കേസിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രി, വേദിയിൽ തൊട്ടടുത്ത് കേസിലെ കുറ്റാരോപിതൻ എൻ.ടി സാജനും

Kozhikkode: മരം മുറി വിവാദത്തിൽ പഴുതടച്ച അന്വേഷണം നടക്കുന്നുണ്ടെന്ന് വനം മന്ത്രിയും എൻസിപി നേതാവുമായ എകെ ശശീന്ദ്രൻ. കേസിൽ സർക്കാർ നിലപാട് ശക്തമായതിനാലാണ് പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാത്തത്. വനം വകുപ്പിന്റെ റിപ്പോർട്ട് മാത്രമല്ല മറ്റ് വകുപ്പുകളുടെ റിപ്പോർട്ടും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനമഹോത്സവം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ മുട്ടിൽ മരംമുറി കേസിലെ കുറ്റാരോപിതനായ എൻടി സാജനും ഉണ്ടായിരുന്നു. വനം മന്ത്രിയും ആരോപണ വിധേയനായ മന്ത്രിയും ഒരേ പരിപാടിയിൽ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് ഡപ്യൂട്ടി കൺസർവേറ്ററായ എൻടി സാജൻ.

ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം

യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും പങ്കെടുത്തിരുന്നു. എന്നാൽ കുറ്റാരോപിതനൊപ്പം വേദി പങ്കിട്ടെന്ന് കരുതി, ആർക്കും യാതൊരു ആനുകൂല്യവും കേസിൽ ലഭിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോപണ വിധേയനായ സാജൻ ഇപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥനാണെന്നും മന്ത്രി പങ്കെടുത്ത പരിപാടിയിൽ ആരോപണ വിധേയൻ പങ്കെടുത്തെന്ന് കരുതി രക്ഷപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News