ദേശീയപതാക ഉയര്‍ത്തുന്നതിന് കേരളത്തില്‍ മോഹൻ ഭാഗവതിന് വിലക്ക്

എയ്ഡഡ് സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് വിലക്കേര്‍പ്പെടുത്തി. രാഷ്ട്രീയ നേതാക്കന്മാർ എയ്ഡഡ് സ്കൂളുകളിൽ  ദേശീയപതാക ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കലക്ടർ പറഞ്ഞു.  ഇത്തരം സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളോ പ്രധാന അധ്യാപകരോ ആണ് പതാക ഉയർത്തേണ്ടതെന്നും കലക്ടർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്കും ആർഎസ്എസ് നേതൃത്വത്തിനും കലക്ടർ നിർദേശം നൽകി.

Last Updated : Aug 15, 2017, 08:50 AM IST
ദേശീയപതാക ഉയര്‍ത്തുന്നതിന് കേരളത്തില്‍ മോഹൻ ഭാഗവതിന് വിലക്ക്

പാലക്കാട്: എയ്ഡഡ് സ്കൂളിൽ ദേശീയപതാക ഉയർത്തുന്നതിന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് വിലക്കേര്‍പ്പെടുത്തി. രാഷ്ട്രീയ നേതാക്കന്മാർ എയ്ഡഡ് സ്കൂളുകളിൽ  ദേശീയപതാക ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്ന് കലക്ടർ പറഞ്ഞു.  ഇത്തരം സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളോ പ്രധാന അധ്യാപകരോ ആണ് പതാക ഉയർത്തേണ്ടതെന്നും കലക്ടർ വ്യക്തമാക്കി. ഇതുസംബന്ധിച്ച് സ്കൂൾ അധികൃതർക്കും ആർഎസ്എസ് നേതൃത്വത്തിനും കലക്ടർ നിർദേശം നൽകി.

ജനപ്രതിനിധികളോ, പ്രധാന അധ്യാപകരോ മാത്രമേ ദേശീയ പതാക ഉയർത്താൻ പാടൂള്ളൂ എന്നു വ്യക്തമാക്കി സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതു നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ അധികൃതർ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സ്കൂൾ മാനേജ്മെന്റിനും പ്രധാന അധ്യാപകനും നോട്ടിസ് നൽകിയത്. ഡിവൈഎസ്പി, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ആർഎസ്എസ് അനുഭാവികള്‍ മാനേജ്മെന്റ് നടത്തുന്ന കർണകിയമ്മൻ സ്കൂളിലെ സ്വാതന്ത്രദിനാഘോഷത്തിൽ ആണ് ഇന്ന് രാവിലെ ഒൻപതിന് മോഹൻ ഭാഗവത്  ദേശീയ പതാക ഉയര്‍ത്തുമെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നുനത്. അതനുസരിച്ച് സുരക്ഷാക്രമീകരണം ഉൾപ്പെടെയുള്ള പരിപാടികൾ പൂർത്തിയാക്കുകയും ചെയ്തു.  എന്നാൽ സംഘടനാനേതാക്കൾ പതാക ഉയർത്താൻ പാടില്ലെന്നാണ് സർക്കാർ നിലപാട്.

എന്നാൽ നിയമമനുസരിച്ച് സ്വാതന്ത്രദിനത്തിൽ ദേശീയ പതാക ആർക്കും ഉയർത്താമെന്നാണ് ആർഎസ്എസ്–ബിജെപി നേതാക്കൾ പറയുന്നത്.  നോ‍ട്ടീസ് ലഭിച്ചതിനെ ശക്തമായി നേരിടാനാണ് സംഘടനാതല നീക്കം.

Trending News