ചട്ടം ലംഘിച്ച് ദേശീയപതാക ഉയര്‍ത്തി മോഹന്‍ഭാഗവത്

ചട്ടം ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി മോഹന്‍ഭാഗവത്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ അനുമതി നിഷേധിച്ചതിനിടയിലാണ് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയത്. 

Last Updated : Aug 15, 2017, 10:28 AM IST
ചട്ടം ലംഘിച്ച് ദേശീയപതാക ഉയര്‍ത്തി മോഹന്‍ഭാഗവത്

പാലക്കാട്: ചട്ടം ലംഘിച്ച് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി മോഹന്‍ഭാഗവത്. ജില്ലാ കളക്ടര്‍ ഉള്‍പ്പടെ അനുമതി നിഷേധിച്ചതിനിടയിലാണ് മോഹന്‍ഭാഗവത് പതാക ഉയര്‍ത്തിയത്. 

ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്‍റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് ഒന്‍പത് മണിയോടെ അടുപ്പിച്ച് പതാക ഉയര്‍ത്തിയത്.

തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്‍എസ്എസ് മേധാവി തന്നെ പതാക ഉയര്‍ത്തുമെന്നും ബിജെപി പറഞ്ഞിരുന്നു.

സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സ്‌കൂള്‍ മാനെജ്‌മെന്റ് അംഗങ്ങളും പ്രിന്‍സിപ്പലും അടക്കമുളളവര്‍ ചടങ്ങിന് ഉണ്ടായിരുന്നു. ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ഭാഗവതിനെതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.

Trending News