ചെറുതോണിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടും; പെരിയാർ തീരത്ത് അതീവ ജാഗ്രത

Last Updated : Aug 15, 2018, 04:26 PM IST
ചെറുതോണിയില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിടും; പെരിയാർ തീരത്ത് അതീവ ജാഗ്രത

ചെറുതോണി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് വൈകിട്ട് 5 മണിമുതൽ സെക്കൻഡിൽ 1500 ക്യുമെക്സ് വെള്ളം തുറന്ന് വിടും.

നിലവിൽ 1100 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പെരിയാർ തീരത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ജില്ലാ ഭരണകൂടവും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നതനുസരിച്ച് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Trending News