വാഹന പണിമുടക്ക് മാറ്റിവച്ചു

ജൂണ്‍ 18ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന മോട്ടാര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു.

Last Updated : Jun 15, 2019, 11:47 AM IST
വാഹന പണിമുടക്ക് മാറ്റിവച്ചു

തി​രു​വ​ന​ന്ത​പു​രം: ജൂണ്‍ 18ന് പ്രഖ്യാപിച്ചിരുന്ന സംസ്ഥാന മോട്ടാര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു.

ജൂണ്‍ 26ന് വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്ന് ഗതാഗതി മന്ത്രി ഉറപ്പ് നൽകിയതിനെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിയത്. 
26 വരെ ജി.പി.എസ് ഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ സാവകാശം നല്‍കുമെന്നും മന്ത്രി അറിയിച്ചതായി മോട്ടോര്‍ സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗമായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. 

ഓ​ട്ടോ​റി​ക്ഷ ഒ​ഴി​കെ​യു​ള്ള പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ജി​പി​എ​സ് ക​ഴി​ഞ്ഞ ജൂണ്‍ 1​ മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നു

എ​ന്നാ​ല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാ​ഹ​ന​ പ​രി​ശോ​ധ​ന ന​ട​ത്തി ജി​പി​എ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കെ​തി​രെ പി​ഴ ഈ​ടാ​ക്കേ​ണ്ട​തി​ല്ലെ​ന്നാണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കുപ്പിന്‍റെ തീ​രു​മാനം. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം.

 

 

Trending News