Munnar Accident : മൂന്നാറിൽ തമിഴ്നാട് ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്

Munnar TNSTC Accident : മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു തമിഴ്‌നാട് ബസില്‍ നിന്നുമാണ് യാത്രികന്‍ പുറത്തേക്ക് തെറിച്ച് വീണത്

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 05:09 PM IST
  • മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ തമിഴ്‌നാട് ബസില്‍ നിന്നുമാണ് യാത്രിക്കാരൻ പുറത്തേക്ക് തെറിച്ച് വീണത്.
  • അടിമാലി കല്ലാര്‍ സ്വദേശി മാടസ്വാമിയാണ് ഓടുന്ന ബസില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണത്.
Munnar Accident : മൂന്നാറിൽ തമിഴ്നാട് ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്

മൂന്നാറില്‍ ഓടുന്ന ബസില്‍ നിന്നും തെറിച്ച് വീണ് യാത്രക്കാരന് പരിക്ക്. ദേശിയപാതയില്‍ ഗ്യാപ്പ് റോഡിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ തമിഴ്‌നാട് ബസില്‍ നിന്നുമാണ് യാത്രക്കാരൻ പുറത്തേക്ക് തെറിച്ച് വീണത്. അടിമാലി കല്ലാര്‍ സ്വദേശി മാടസ്വാമിയാണ് ഓടുന്ന ബസില്‍ നിന്നും തെറിച്ച് പുറത്തേക്ക് വീണത്.

ഭാര്യക്കൊപ്പമായിരുന്നു മാടസ്വാമി മൂന്നാറിൽ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. ബസില്‍ വാതിലിന് സമീപമുള്ള സീറ്റിലായിരുന്നു മാടസ്വാമി ഇരുന്നിരുന്നത്. യാത്രക്കിടയിൽ വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ മാടസ്വാമി തെറിച്ച് വാതിലിലൂടെ പുറത്തേക്ക് വീണതായിട്ടാണ് മറ്റ് യാത്രക്കാർ നൽകുന്ന വിവരം. 

ALSO READ : TTE murder: ടിടിഇ വിനോദിന്റെ കൊലപാതകം; പ്രതിയ്ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി

വീഴ്ച്ചയില്‍ മാടസ്വാമിയുടെ തലക്ക് പരിക്ക് സംഭവിച്ചു.ഉടന്‍ മൂന്നാറിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. തുടര്‍ ചികിത്സക്കായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News