Nabi Day 2023 : നബിദിനം പൊതുഅവധി; സെപ്റ്റംബർ 28ലേക്ക് മാറ്റി

Nabi Day Public Holiday : നേരത്തെ 27-ാം തീയതിയിൽ ആയിരുന്നു സർക്കാരിന്റെ പൊതുഅവധി

Written by - Zee Malayalam News Desk | Last Updated : Sep 25, 2023, 07:13 AM IST
  • ബാങ്കുകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും.
  • ബാങ്കുകളുടെ പ്രവർത്തനവും 28-ാം തീയതി ഉണ്ടായിരിക്കുന്നതല്ല.
  • പകരം 27-ാം തീയതി തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും.
Nabi Day 2023 : നബിദിനം പൊതുഅവധി; സെപ്റ്റംബർ 28ലേക്ക് മാറ്റി

തിരുവനന്തപുരം : നബിദിനത്തിനോട് അനുബന്ധിച്ചുള്ള പൊതുഅവധിയിൽ മാറ്റം. നബിദിനത്തിന് സർക്കാർ നേരത്തെ പ്രഖ്യാപിച്ച സെപ്റ്റംബർ 27ലെ പൊതുഅവധി 28-ാം തീയതിലേക്ക് മാറ്റി. ഇത് സംബന്ധിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. ബാങ്കുകളുടെ പ്രവർത്തനങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകളുടെ പ്രവർത്തനവും 28-ാം തീയതി ഉണ്ടായിരിക്കുന്നതല്ല. പകരം 27-ാം തീയതി തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. ആർബിഐ പുറത്ത് വിട്ടിരിക്കുന്ന കലണ്ടർ പ്രകാരം 27-ാം തീയതിയാണ് സംസ്ഥാനത്തെ കൊച്ചി, തിരുവനന്തപുരം സർക്കിളുകളിലുള്ള ബാങ്കുകൾക്ക് അവധി നൽകിയിരിക്കുന്നത്. പ്രാദേശികപരമായ മാറ്റം വരുന്നതിനാൽ ആണ് 27-ാം തീയതിയിലെ അവധി 28ലേക്ക് മാറ്റുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 







ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News