എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

എന്‍.ഡി.എയുടെ കേരള ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു. രാജ്യ സഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍ . സി.കെ ജാനുവും രാജന്‍ ബാബുവുമാണ് കോ-കണ്‍വീനര്‍മാര്‍.

Last Updated : Sep 26, 2016, 05:03 PM IST
എന്‍.ഡി.എ കേരളഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു; കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍

കോഴിക്കോട്: എന്‍.ഡി.എയുടെ കേരള ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ചെയര്‍മാന്‍. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കണ്‍വീനറായും പ്രഖ്യാപിച്ചു. രാജ്യ സഭാ എംപിയും ഏഷ്യാനെറ്റ് ന്യൂസ് എംഡിയുമായ രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍ . സി.കെ ജാനുവും രാജന്‍ ബാബുവുമാണ് കോ-കണ്‍വീനര്‍മാര്‍.

എന്‍ഡിഎ കേരള ഘടകം പതിനൊന്നംഗ സമിതിയിലേക്ക് ഒ രാജഗോപാല്‍ എംല്‍എ, എം മഹബൂബ്, വിവി രാജേന്ദ്രന്‍, കുരുവിള മാത്യു, കെകെ പൊന്നപ്പന്‍, വി പ്രേമാനന്ദന്‍, ബി സുരേഷ് ബാബു, വി ഗോപകുമാര്‍, സുനില്‍ തെക്കേടത്ത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ് എന്നിവരെയും തിരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനമാണ് ഇവരെ തിരഞ്ഞെടുത്തതായി അറിയിച്ചത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എന്‍.ഡി.എ ഘടകകക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. പി.സി തോമസിനെ ദേശീയ എന്‍.ഡി.എയുടെ കേരളത്തിലെ പ്രതിനിധിയാകും. 20 അംഗ സമിതിയാണ് നിലവില്‍ വന്നത്.

Trending News