New driving test: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതൽ തന്നെ; കർശന നിർദ്ദേശവുമായി എംവിഡി

New driving test in Kerala rules: മെയ് 1 മുതൽ പുതിയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് എതിരെ നടപടിയെടുക്കുമെന്ന് നിർദ്ദേശത്തിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 09:43 PM IST
  • പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതൽ തന്നെ നടപ്പാക്കണം.
  • നടപ്പാക്കിയില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് എതിരെ നടപടി.
  • നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് തന്നെ പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവരാം.
New driving test: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതൽ തന്നെ; കർശന നിർദ്ദേശവുമായി എംവിഡി

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് മെയ് 1 മുതൽ തന്നെ നടപ്പാക്കണമെന്ന കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. ആർടിഒ, ജോയിന്റ് ആർടിഒമാർക്കാണ് നിർദ്ദേശം നൽകിയത്. മെയ് 1 മുതൽ പുതിയ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ ആർടിഒ, ജോയിന്റ് ആർടിഒമാർക്ക് എതിരെ നടപടിയെടുക്കും. 

നിലവിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് തന്നെ പുതിയ പരിഷ്‌കരണങ്ങൾ കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മറ്റ് സ്ഥലങ്ങൾ പരിഗണിക്കാം. ഇതിനായി സർക്കാർ, പൊതുമേഖല, തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കാം. സർക്കാർ ഭൂമി ലഭിക്കാത്ത പക്ഷം സ്വകാര്യ ഭൂമി ഏറ്റെടുക്കാം. ഇതിൻമേലുള്ള വാടക സംബന്ധമായ വിവരങ്ങൾ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറെ അറിയിക്കണം എന്നും നിർദ്ദേശത്തിൽ പറയുന്നു. 

ALSO READ: രാജ്യത്ത് ഇനി ഉഷ്ണതരംഗ ദിനങ്ങൾ; മാർച്ചിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിർദേശങ്ങൾ

1. കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഗിയർ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോർ സൈക്കിളുകളിൽ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളിൽ പരിശീലനം ലഭിച്ചവർക്ക് കാലുകൊണ്ട് ഗിയർ സെലക്ഷൻ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാൽ മോട്ടോർ സൈക്കിൾ വിത്ത് ഗിയർ എന്ന വിഭാഗത്തിന് ഇനി മുതൽ കാൽപാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 സിസിക്ക് മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാനാവൂ.

2. ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന പല വാഹനങ്ങളും കാലപ്പഴക്കമുള്ളതും പുതിയ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായതിനാൽ ഡ്രൈവിംഗ് സ്കൂൾ ലൈസൻസിൽ ചേർക്കുന്ന വാഹനങ്ങളുടെ പ്രായം 15 വർഷമായി നിജപ്പെടുത്തും. ഇത്തരം പഴയ വാഹനങ്ങൾ 1-5-2024 ന് മുൻപായി മാറ്റി 15 വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണ്.

3. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നേടുന്നതിനുള്ള കേന്ദ്ര മോട്ടോർ വാഹന ചട്ടപ്രകാരമുള്ള നിബന്ധനങ്ങൾ ഓട്ടോമാറ്റിക് / ഇലക്ട്രിക്കൽ വാഹനങ്ങളിൽ ടെസ്റ്റ് നടത്തുമ്പോൾ പരിശോധിക്കാൻ കഴിയില്ല.മാത്രമല്ല ഓട്ടോമാറ്റിക് ഗിയർ ഉള്ള വാഹനങ്ങൾ ഓടിക്കുന്നവർക്ക് മാന്വൽ ഗിയർ വാഹനങ്ങൾ ഓടിക്കുന്നതിന്ന് സാധിക്കുകയില്ല. ആയതിനാൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൻ്റെ ടെസ്റ്റിന് ഓട്ടോമാറ്റിക് / ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.

4. മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ തന്നെ നടത്താൻ നിർദ്ദേശം നൽകുന്നു.

5. ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ് ) ആംഗുലാർ പാർക്കിങ്ങ് ,പാരലൽ പാർക്കിങ്ങ് ,സിഗ്സാഗ് ഡ്രൈവിങ്ങ് ,ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ ഉൾപെടുത്തി പരിഷ്കരിക്കും.

6. പ്രതിദിനം ഒരു എം വി ഐ യും എ എം വി ഐ ഉം ചേർന്ന് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ട എണ്ണം 30 ആയി നിജപ്പെടുത്തി.

7. ഡ്രൈവിങ്ങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന സ്കൂളിൻ്റെ എൽ എം വി വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിന് ഡാഷ് ബോർഡ് ക്യാമറയും, വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസും ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് ഓഫീസിലെ കമ്പൂട്ടറിൽ കോപ്പി ചെയ്ത് 3 മാസം വരെ സൂക്ഷിക്കേണ്ടതാണ്.

8. എൽ എം വി ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്,സിഗ്സാഗ് ഡ്രൈവിംഗ്, ഗ്രേഡിയൻ്റ് ടെസ്റ്റ് എന്നിവ പ്രത്യേകം പരിശോധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News