Nipah Virus : നിപ ഫലം ഇതുവരെ വന്നിട്ടില്ലെന്ന് സംസ്ഥാനം; വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്രം

Nipah Virus Updates : നിപയുടെ ഫലം കേന്ദ്രം കേരളത്തെ അറിയിച്ചില്ലയെന്ന് സംസ്ഥാനം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 09:23 PM IST
  • പൂനെയിൽ നിന്നുള്ള ഫലം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല, സാമ്പിളുകൾ അയച്ച കാര്യ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നു ഇക്കാര്യമാകാം കേന്ദ്രം പറഞ്ഞതെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
  • കേരളത്തിൽ രണ്ട് നിപ മരണമുണ്ടായിയെന്നർ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം.
Nipah Virus : നിപ ഫലം ഇതുവരെ വന്നിട്ടില്ലെന്ന് സംസ്ഥാനം; വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്രം

കോഴിക്കോട്  : നിപ സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം കേരളത്തിന്  ലഭിച്ചില്ലയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. കേരളത്തെ അറിയിക്കാതെയാണ് നിപ സ്ഥിരീകരണം കേന്ദ്രം നടത്തിയതെന്ന് സംസ്ഥാനം ആരോപിച്ചു. പൂനെയിൽ നിന്നുള്ള ഫലം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല, സാമ്പിളുകൾ അയച്ച കാര്യ കേന്ദ്ര ആരോഗ്യ മന്ത്രിയെ അറിയിച്ചിരുന്നു ഇക്കാര്യമാകാം കേന്ദ്രം പറഞ്ഞതെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ രണ്ട് നിപ മരണമുണ്ടായിയെന്നർ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്ത് നിപ്പ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപ്പയെന്ന് സ്ഥീരീകരിച്ചു. മെഡിക്കൽ കോളേജിൽ എല്ലാ സജ്ജീകരണങ്ങളും സജ്ജമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലും നിപ്പ തന്നെയെന്നാണ് സ്ഥിരീകരണം. ഇതിൻറെ അടിസ്ഥാനത്തിൽ കേന്ദ്ര സംഘം ഉടൻ കേരളത്തിൽ എത്തും. ഇനിയും നാല് സാമ്പിളുകൾ കൂടി ഫലത്തിനായി കാത്തിരിക്കുന്നുണ്ട്. ഇന്നലെ മരിച്ചയാളുടെയും ഫലം പോസിറ്റീവായി.

ALSO READ : Nipah Kozhikkode: കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപ്പ, സ്ഥിരീകരിച്ച് കേന്ദ്രം

മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസുകാരന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വെന്റിലേറ്ററിൻ്റെ സഹായത്താലാണ് ഈ കുട്ടി ആശുപത്രിയിൽ കഴിയുന്നത്.  ഇത് കൂടാതെ 4 വയസുള്ള കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെങ്കിലും അതീവ ​ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. അതേസമയം മരിച്ചയാളുടെ ബന്ധുവായ 25 വയസുകാരന്റെ നില  തൃപ്തികരമാണെന്നാണ് സൂചന. 

നിപ സംശയത്തെ തുടർന്ന് ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെയിൽ നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ ശ്രമം.  ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News