നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജെഡിയു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍

ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജനതാദള്‍ (യു) പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍. നിതീഷിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും കേരള ഘടകം നിതീഷിനൊപ്പം നിൽക്കില്ലെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Last Updated : Jul 27, 2017, 03:57 PM IST
നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജെഡിയു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍

ബീഹാര്‍: ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ജനതാദള്‍ (യു) പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍. നിതീഷിന്‍റെ തീരുമാനം ഞെട്ടിച്ചുവെന്നും കേരള ഘടകം നിതീഷിനൊപ്പം നിൽക്കില്ലെന്നും വീരേന്ദ്രകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ല. ബിഹാറിൽ നടന്ന ജെ.ഡി.യു ദേശീയ സമ്മേളനത്തിൽ മതേതരത്വം സംരക്ഷിക്കാൻ പാർട്ടി നേതൃത്വം കൊടുക്കണമെന്നാണ് തീരുമാനം എടുത്തത്. അതിനെയെല്ലാം അട്ടിമറിച്ചു കൊണ്ടാണ് നിതീഷ് കുമാർ ബി.ജെ.പിയുമായി കൂട്ടുമുന്നണി സർക്കാരുണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നടിച്ചു.

ശരത് യാദവിനോടും മറ്റെല്ലാ ജെഡിയു നേതാക്കളോടും എംപിമാരോടും നിതീഷ് കുമാറിന്‍റെ തീരുമാനത്തിനെതിരെ നിലകൊള്ളാന്‍ ആവശ്യപ്പെടുകയാണെന്നും  വേണ്ടി വന്നാല്‍ എംപി സ്ഥാനം രാജിവെക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

Trending News