Onam 2022: ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞുവെന്ന് മന്ത്രി ജി.ആർ. അനിൽ

Onam kit distribution: സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ

Written by - Zee Malayalam News Desk | Last Updated : Aug 29, 2022, 03:49 PM IST
  • ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും
  • നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാവുന്നതാണെന്നും മന്ത്രി അറിയിച്ചു
Onam 2022: ഓണക്കിറ്റ് വിതരണം 32 ലക്ഷം കവിഞ്ഞുവെന്ന് മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വഴി നൽകുന്ന ഓണക്കിറ്റിന്റെ വിതരണം 32 ലക്ഷം കവിഞ്ഞതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. ഓഗസ്റ്റ് 23 മുതൽ 27 വരെ മഞ്ഞ, പിങ്ക് റേഷൻകാർഡ് ഉടമകൾക്കായിരുന്നു ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. 27ന് മാത്രം 7,18,948 കിറ്റുകൾ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 29, 30, 31 തീയതികളിൽ നീല കാർഡ് ഉടമകൾക്കും സെപ്റ്റംബർ 1, 2, 3 തീയതികളിൽ വെള്ള കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. നിശ്ചയിക്കപ്പെട്ട തീയതികളിൽ കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സെപ്റ്റംബർ 4, 5, 6, 7 തീയതികളിൽ വാങ്ങാവുന്നതാണെന്നും മന്ത്രി അറിയിച്ചു.

ALSO READ: Onam 2022: ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും; കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ

ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായി. തിരുവനന്തപുരത്തെ മെട്രോ ഫെയർ ഓഗസ്റ്റ് 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകൾ മന്ത്രിമാരായ പി. രാജീവ്, മുഹമ്മദ് റിയാസ് എന്നിവരും കോട്ടയം ജില്ലാ ഫെയർ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിലും ഉദ്​ഘാടനം ചെയ്തിരുന്നു. മറ്റ് ജില്ലാ ആസ്ഥാനങ്ങളിൽ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ഉദ്ഘാടനം നിർവഹിച്ചു. മിൽമ, മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്ത്യ, കൈത്തറി ഉത്പന്നങ്ങൾ, ഗ്രാമപ്രദേശങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന നാടൻ പച്ചക്കറികൾ എന്നിവ ഓണം ഫെയറിലൂടെ വിതരണത്തിനെത്തും.

Onam 2022: ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് പൂർത്തിയാക്കും; കിറ്റ് വിതരണം ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് വിതരണം ഓണത്തിന് മുമ്പ് തന്നെ പൂർത്തിയാക്കും. ആഗസ്റ്റ് 23, ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നത്. സെപ്റ്റംബർ 7 ഓടെ കിറ്റ് വിതരണം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഓണത്തിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. ദിവസങ്ങൾ അനുസരിച്ചാണ് കിറ്റ് വിതരണം നടത്തുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മഞ്ഞ കാർഡ് ഉള്ളവർക്കുള്ള ഓണക്കിറ്റ് വിതരണം. വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിലാണ് പിങ്ക് കാർഡ് ഉള്ളവർക്കുള്ള ഓണക്കിറ്റ് വിതരണം. ആഗസ്റ്റ് 29 മുതൽ 31 വരെ തീയതികളിൽ നീല കാർഡ് ഉളളവർക്കും സെപ്റ്റംബർ 1 മുതൽ 3 വരെ തീയതികളിൽ വെള്ള കാർഡ് ഉള്ളവർക്കും ഓണക്കിറ്റ് വിതരണം നടത്തും.

ഈ തീയതികളിൽ മാത്രമാണ് നിശ്ചിത കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നടത്തുക. എന്നാൽ ഈ ദിവസങ്ങളിൽ കിറ്റ് വാങ്ങാൻ കഴിയാത്തവർക്ക് സെപ്റ്റംബർ 4 മുതൽ 7  വരെ തീയതികളിൽ കിറ്റ് വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ഓണത്തിന് ശേഷം കിറ്റ് വിതരണം നടത്തില്ല.   22ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യും.  റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം ചെയ്യുക. അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്കാണ് ആദ്യം കിറ്റ് നൽകുക.

14 ഉത്പന്നങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുണിസഞ്ചിയിലാണ് വിതരണം നടത്തുന്നത്. ഭക്ഷ്യ കിറ്റിന്‍റെ പാക്കിങ് 80 ശതമാനം പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. 14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റിന് 434 രൂപയാണ് കുറഞ്ഞ ചിലവ്. 90 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്കായി വിതരണത്തിനായി തയ്യാറാക്കുന്നത്. ഉത്പന്നങ്ങളെല്ലാം പാക്കറ്റിലാക്കിയാണ് വിതരണം ചെയ്യുന്നത്. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് വേ​ഗത്തിലാണ് പാക്കിങ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തവണയും ഓണക്കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി മുൻപ് വ്യക്തമാക്കിയിരുന്നു. 425 കോടി രൂപയാണ് ചിലവ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News