Kuthiran Accident | കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ചു, ഒരു മരണം

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.  ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന  കാർ ആണ് അപകടത്തിൽപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Dec 31, 2023, 08:50 AM IST
  • ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം
  • ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു
  • കോട്ടയം സ്വദേശി ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്
Kuthiran Accident | കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ചു, ഒരു മരണം

തൃശ്ശൂര്‍: കുതിരാനില്‍ കാറും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുതിരാന്‍ പാലത്തിനു മുകളിൽ ഇന്ന് പുലര്‍ച്ചെ  ആയിരുന്നു അപകടം. ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം.  ബാംഗ്ലൂരിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന  കാർ ആണ് അപകടത്തിൽപ്പെട്ടത്. രണ്ട് സ്ത്രീകളും 4 പുരുഷന്മാരും അടക്കം 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്.  കോട്ടയം സ്വദേശി ജോൺ തോമസ് എന്ന ആളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ  തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുതിരാനിലെ റോഡ് ഇടിഞ്ഞ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ തൃശ്ശൂർ - പാലക്കാട്  ട്രാക്കിലൂടെയാണ് വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടത്തിവിടുന്നത്. ഇതിനിടയിൽ കാര്‍ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.അപകടത്തിൽ കാര്‍ പൂര്‍ണ്ണമായും  തകർന്നു. നാട്ടുകാരും പോലീസും ചേർന്ന് ഏറെ പാടുപെട്ടാണ് ട്രെയിലർ ലോറിയുടെ മുൻഭാഗത്ത് നിന്നും നിന്നും  ഇന്നോവയെ നീക്കി മാറ്റിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News