നിപാ ലക്ഷണങ്ങളുമായി ഒരാള്‍ തൃശൂരില്‍ ചികിത്സ തേടി

സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് നിപാ വൈറസ് പനി സ്ഥിരീകരിച്ചിട്ടുണ്ട്

Last Updated : May 24, 2018, 06:39 PM IST
നിപാ ലക്ഷണങ്ങളുമായി ഒരാള്‍ തൃശൂരില്‍ ചികിത്സ തേടി

തൃശൂര്‍: നിപാ വൈറല്‍ പനിയുടെ ലക്ഷണങ്ങളുമായി ഒരാള്‍ കൂടി ചികിത്സ തേടി. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് നിപാ ലക്ഷണങ്ങളോടെ ഇയാളെ പ്രവേശിപ്പിച്ചത്. മലപ്പുറം സ്വദേശിയാണ് ഇയാളെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഇയാളുടെ രക്തസാമ്പിളുകള്‍ പരിശോധനക്കായി അയച്ചെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്ക് നിപാ വൈറസ് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ കോഴിക്കോടുള്ള രണ്ട് പേരുടെ നില ഗുരുതരമാണ്. 

നിപാ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട 21 പേര്‍ നിരീക്ഷണത്തിലാണ്. ഏഴ് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം, നിപ വൈറല്‍ പനി സ്ഥിരീകരിച്ച കോട്ടയത്തെ രണ്ടു പേരുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് റിപ്പോര്‍ട്ട്. മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യം വീണ്ടെടുക്കുന്നതായും കോട്ടയം മെഡിക്കല്‍ കോളേജ് അറിയിച്ചു. 

Trending News