രാഹുൽ ഗാന്ധിയെ മോഡിക്കു ഭയമെന്നു ഉമ്മൻ ചാണ്ടി; ഹെറാൾഡ് കേസ് കെട്ടിച്ചമച്ചത്

പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ വേണ്ടി സോണിയ ഗാന്ധിയക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ നരേന്ദ്ര മോദി കള്ളക്കേസുകളെടുക്കുകയാണ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എന്തു നടപടിയെടുത്താലും കോൺഗ്രസിന് ഭയമില്ല ഒരു രൂപയുടെ അഴിമതി പോലും ഹെറാൾഡ് കേസിൽ ഉണ്ടായിട്ടില്ല.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 17, 2022, 03:29 PM IST
  • കോട്ടയം പോസ്റ്റോഫീസിനു മുൻപിൽ നടന്ന ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
  • സോണിയ ഗാന്ധിയക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ നരേന്ദ്ര മോദി കള്ളക്കേസുകളെടുക്കുകയാണ് എന്ന് ഉമ്മൻ ചാണ്ടി.
  • അവസാനം നരേന്ദ്ര മോഡി നാണിച്ചു തലകുനിയ്ക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
രാഹുൽ ഗാന്ധിയെ മോഡിക്കു ഭയമെന്നു ഉമ്മൻ ചാണ്ടി; ഹെറാൾഡ് കേസ് കെട്ടിച്ചമച്ചത്

കോട്ടയം: രാഹുൽ ഗാന്ധിയെ മോദിക്ക് ഭയമെന്ന് ഉമ്മൻചാണ്ടി. ഹെറാൾഡ് കേസ് കെട്ടിച്ചമച്ച കേസ് ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. കോൺഗ്രസിനും  രാഹുൽ ഗാന്ധിയ്ക്കും എതിരെയുളള  ബിജെപിയുടെ വേട്ടയാടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി. കോട്ടയം പോസ്റ്റോഫീസിനു മുൻപിൽ നടന്ന ധർണ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ വേണ്ടി സോണിയ ഗാന്ധിയക്കും രാഹുൽ ഗാന്ധിയ്ക്കുമെതിരെ നരേന്ദ്ര മോദി കള്ളക്കേസുകളെടുക്കുകയാണ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. എന്തു നടപടിയെടുത്താലും കോൺഗ്രസിന് ഭയമില്ല ഒരു രൂപയുടെ അഴിമതി പോലും ഹെറാൾഡ് കേസിൽ ഉണ്ടായിട്ടില്ല. അവസാനം നരേന്ദ്ര മോഡി നാണിച്ചു തലകുനിയ്ക്കേണ്ടി വരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

Read Also: മുഖ്യമന്ത്രിയുടെ ട്രോഫി കൊരട്ടി പോലീസ് സ്റ്റേഷന്; അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത് ക്രൈംബ്രാഞ്ച് മേധാവി അധ്യക്ഷനായ സമിതി

മുൻമന്ത്രിമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെസി ജോസഫ്, കെപിസിസി ഭാരവാഹികളായ ജോസി സെബാസ്റ്റ്യൻ  ഡോ. പിആർ സോന, ഫിലിപ്പ് ജോസഫ്, മുൻ ഡി സി സി പ്രസിഡന്‍റ്മാരായ ടോമി കല്ലാനി, ജോണി ഫിലിപ്പ്,  ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മറ്റു ജില്ലാ ഭാരവാഹികളും പങ്കെടുത്തു. ഗാന്ധി സ്കയറിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൻ എത്തിയ ശേഷമായിരുന്നു പ്രതിഷേധ ധർണ്ണ നടന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News