നേതാക്കൾ പടക്കം വാങ്ങി; പണത്തിന് പകരം സംഭവാന രസീത് നൽകിയെന്ന് പരാതി

വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവർത്തകരെന്ന് പരിചയപ്പെടുത്തി നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 20, 2022, 04:54 PM IST
  • കുന്നംകുളം സ്വദേശി ബോബന്‍ വിഷുവിന് ചേലക്കര ചീരക്കുഴിയില്‍ പടക്കവില്‍പന നടത്തിയിരുന്നു.
  • വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവർത്തകരെന്ന് പരിചയപ്പെടുത്തി നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു.
  • എന്നാല്‍ പടക്കത്തിന് പണം നല്‍കാന്‍ തയാറായിട്ടും ഉടമ വാങ്ങിയില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം.
നേതാക്കൾ പടക്കം വാങ്ങി; പണത്തിന് പകരം സംഭവാന രസീത് നൽകിയെന്ന് പരാതി

തൃശ്ശൂര്‍: ചേലക്കരയില്‍ പടക്കം വാങ്ങി പണത്തിനു പകരം സംഭാവന രസീതി നൽകിയെന്ന് പരാതി. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പടക്കക്കട ഉടമ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അയ്യായിരം രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി നാലംഗം സംഘം കൊണ്ടുപോയതെന്നാണ് പരാതി.

കുന്നംകുളം സ്വദേശി ബോബന്‍ വിഷുവിന് ചേലക്കര ചീരക്കുഴിയില്‍ പടക്കവില്‍പന നടത്തിയിരുന്നു. വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രവർത്തകരെന്ന് പരിചയപ്പെടുത്തി നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി. 

Read Also: ചെയ്സ്.. കാറിൽ പോലീസ് ജീപ്പ് ഇടിച്ച് നിർത്തി പ്രതികളെ പിടിച്ചു

ഇതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പേരില്‍ 4,900 രൂപയുടെ രസീതിയും നല്‍കി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി രാഹുല്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെ പഴയന്നൂര്‍ പൊലീസിലാണ് ബോബന്‍ പരാതി നല്‍കിയത്. 

എന്നാല്‍ പടക്കത്തിന് പണം നല്‍കാന്‍ തയാറായിട്ടും ഉടമ വാങ്ങിയില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. പകരം രസീതി ആവശ്യപ്പെട്ടതുകൊണ്ടാണ് നല്‍കിയത്. വിഷുക്കിറ്റ് നല്‍കാനാണ് പടക്കം വാങ്ങിയതെന്നും ഇതിന്റെ പണം പൊലീസ് സ്റ്റേഷനില്‍ വച്ച് കൈമാറിയതാണെന്നും നേതാക്കള്‍ പറയുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News