Kerala HC: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ തുടരാം, എണ്ണം പരിമിതപ്പെടുത്തണം, ഹൈക്കോടതി

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും അവര്‍ക്കുള്ള പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി.  

Last Updated : Dec 2, 2022, 06:15 AM IST
  • അടുത്തിടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ കാര്യത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഗവര്‍ണര്‍ അടക്കം ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു.
Kerala HC: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ തുടരാം, എണ്ണം പരിമിതപ്പെടുത്തണം, ഹൈക്കോടതി

Kochi: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ നിയമന രീതിയും അവര്‍ക്കുള്ള പെൻഷനും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി.  

ഇത് നയപരമായ തീരുമാനമാണ് എന്നും നിലവിലെ പെൻഷൻ രീതി തുടരാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍, പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത്  ഉചിതമായിരിയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, ജീവനക്കാരെ മന്ത്രിമാർ വ്യക്തിപരമായി തെരഞ്ഞെടുക്കുന്നതാണെന്ന വാദവും കോടതി അംഗീകരിച്ചു.  മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫ് നിയമനത്തിലും ഇത് ബാധകമാണ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ  ഡിവിഷൻ ബഞ്ചിന്‍റേതാണ് ഈ നിരീക്ഷണം

Also Read:  Horoscope Today, December 02:  ഇന്നത്തെ ദിവസം എങ്ങിനെ? നക്ഷത്രങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്‍കുന്ന ഭാഗ്യം അറിയാം 

അടുത്തിടെ മന്ത്രിമാരുടെ  പേഴ്‌സണൽ സ്റ്റാഫിന്‍റെ കാര്യത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഗവര്‍ണര്‍ അടക്കം ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അതിന്  പിന്നാലെയാണ് ഈ വിഷയം കോടതിയില്‍ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News