Plus one supplementary allotment: പ്രവേശനം നവംബർ 1,2,3 തീയതികളിൽ; 94,390 അപേക്ഷകർ, എല്ലാവർക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി വി ശിവൻകുട്ടി

ആകെ 94,390 അപേക്ഷകരാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 07:18 PM IST
  • മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർദ്ധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിക്കും
  • ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും
  • ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി
  • നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്
Plus one supplementary allotment: പ്രവേശനം നവംബർ 1,2,3 തീയതികളിൽ; 94,390 അപേക്ഷകർ, എല്ലാവർക്കും സീറ്റ് ഉറപ്പെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ (Plus one) ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ആകെ 94,390 അപേക്ഷകരാണ് ഉള്ളതെന്നും മന്ത്രി (Education Minister) പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർദ്ധിത  സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിക്കും. ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ ഒമ്പതിന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Plus One Seat Issue: പ്ലസ് വണ്‍ പ്രവേശനം, സീറ്റ് വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും.

പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News