PFI Arrest : പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം; യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാൻ പ്രേരിപ്പിച്ചുയെന്ന് NIA റിമാൻഡ് റിപ്പോർട്ട്

Popular Front of India Arrest : ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 23, 2022, 02:36 PM IST
  • പിഐഫ്ഐക്ക് ഇന്ത്യയോടും രാജ്യത്തെ നിയമങ്ങളോടും അസംതൃപ്തി.
  • ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
  • ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.
  • സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണം നടത്തി.
PFI Arrest : പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധം; യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാൻ പ്രേരിപ്പിച്ചുയെന്ന് NIA റിമാൻഡ് റിപ്പോർട്ട്

കൊച്ചി : പോപ്പുലർ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടമെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റിമാൻഡ് റിപ്പോർട്ട്. ഇസ്ലാമിക തീവ്രവാദ സംഘടനകളായ അല്‍ഖ്വയ്ദ, ലഷ്‌കര്‍-ഇ-തെയ്ബ, ഐ.എസ് തുടങ്ങിയവയിൽ ചേരാൻ യുവാക്കളെ പ്രരിരിപ്പിച്ചു. പിഐഫ്ഐക്ക് ഇന്ത്യയോടും രാജ്യത്തെ നിയമങ്ങളോടും അസംതൃപ്തി. ഇന്ത്യയിൽ ഇസ്ലാമിക ഭരണത്തിനായി ഗൂഢാലോചന നടത്തിയെന്നുമാണ് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ നടത്തിയ പരിശോധനയിൽ ഇത് സംബന്ധിച്ചുള്ള പ്രധാന രേഖകളും മറ്റ് ഡിജിറ്റൽ തെളിവുകളും ലഭിച്ചു. അന്വേഷണത്തിൽ പ്രതികൾ ആസൂത്രിതമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവെന്നും നിരന്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയതായും എൻഐഎ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു.

ALSO READ : Kerala Harthal : മിന്നൽ ഹർത്താൽ നിയമവിരുദ്ധം, ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവ‍ര്‍ക്കെതിരെയും നടപടിയെടുക്കണം; ഹൈക്കോടതി

ജിഹാദിന്റെ ഭാഗമായി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണം നടത്തി. കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെടുന്നതെന്ന് എൻഐഎ വ്യക്തമാക്കി. 

പ്രതികൾ വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴിയാണ് രഹസ്യ വിവരങ്ങള്‍ കൈമാറുന്നത്. ഇത് സംബന്ധിച്ചുള്ള മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് എൻഐഎ അറിയിച്ചു. ഇതിന്റെ മിറര്‍ ഇമേജസ് അടക്കം പരിശോധിക്കണമെന്ന ആവശ്യവും ദേശീയ അന്വേഷണ ഏജൻസി കോടതിയിൽ ഉന്നയിച്ചു. ഇതോടെ ഉന്നത ഗൂഢാലോചന വ്യക്തമാകുമെന്ന കാര്യവും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ : കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ ബോംബേറ്,കെഎസ്ആർടിസി ബസുകൾ തകർത്തു-ഹർത്താൽ ആദ്യ മണിക്കൂറിൽ

അതേസമയം കേരളത്തിൽ പോപ്പുല‍ര്‍ ഫ്രണ്ട് നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് സംസ്ഥാന ഹൈക്കോടതി. കൂടാതെ ഹർത്താൽ നടത്തരുതെന്ന ഹൈക്കോടതിയുടെ വിധി ഉണ്ടായിരുന്നിട്ടും ഹർത്താൽ നടത്തിയത് കോടതി അലക്ഷ്യം ആണെന്നും കോടതി കണ്ടെത്തി. ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെയും സംസ്ഥാനത്ത് ആക്രമണങ്ങൾ അഴിച്ച് വിടുന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജയശങ്കരൻ നമ്പ്യാർ, നിയാസ് റഹ്മാൻ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. മിന്നൽ ഹർത്താലിനെതിരെ കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഈ കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം പൊതുഗതാഗതത്തിന് ആവശ്യമായ സുരക്ഷാ നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News