PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 21 ന് കേരളത്തില്‍

  സ്വര്‍ണ കള്ളക്കടത്ത് കേസ് സൃഷ്ടിച്ചിരിയ്ക്കുന്ന കോളിളക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേയ്ക്ക്.  ജൂണ്‍ 21 ന് അദ്ദേഹം കേരളത്തില്‍ എത്തും. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 02:48 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 21 ന് കേരളത്തില്‍ എത്തും.
  • NDA സര്‍ക്കാരിന്‍റെ എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം.
PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്രമോദി ജൂണ്‍ 21 ന് കേരളത്തില്‍

തിരുവനന്തപുരം:  സ്വര്‍ണ കള്ളക്കടത്ത് കേസ് സൃഷ്ടിച്ചിരിയ്ക്കുന്ന കോളിളക്കത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേയ്ക്ക്.  ജൂണ്‍ 21 ന് അദ്ദേഹം കേരളത്തില്‍ എത്തും. 

തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും.  NDA സര്‍ക്കാരിന്‍റെ  എട്ടാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദര്‍ശനം. 

തിരുവനന്തപുരത്ത് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളിൽ ഭൂരിഭാഗവും ഹൈവേ വികസനവും വിവിധ പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ടവയാണെന്നാണ് സൂചന.  എന്നാല്‍, ഇത് സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പൂർത്തിയായിട്ടില്ല. 

സൂചനകള്‍ അനുസരിച്ച് സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്  
50,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ക്ക്    പ്രധാനമന്ത്രി  തുടക്കം കുറിയ്ക്കും.. കൊല്ലം റെയില്‍വേ സ്റ്റേഷനിലും എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും കൊച്ചിന്‍ ഷിപ്പിയാര്‍ഡിനോട് ചേര്‍ന്നുള്ള ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനിലും നടപ്പാക്കുന്ന 1,500 കോടിയുടെ വികസനപദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  ചിങ്ങവനം-കോട്ടയം റെയില്‍പ്പാത ഇരട്ടിപ്പിച്ചതിന്‍റെ ഉദ്ഘാടനവും നരേന്ദ്ര മോദി നടത്തുന്നുണ്ട്.

Also Read:  Big Breaking...!! ഒന്നര വര്‍ഷം 10 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി...!! നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കേരള രാഷ്ട്രീയത്തില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവില്‍ എത്തിയിരിയ്ക്കുന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന് ഏറെ `പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകള്‍ കല്‍പിക്കുന്നത്‌. 

വിഷയത്തില്‍ പ്രധാനമന്ത്രി മോദി നടത്തുന്ന പരാമര്‍ശങ്ങള്‍  മുഖ്യമന്ത്രിയേയും സി പി എമ്മിനെയും പ്രതിരോധത്തിലാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രി  രാഷ്ട്രീയപരമായി എങ്ങിനെ പ്രയോജനപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News