വീണ്ടും അനിശ്ചിതകാല സമരവുമായി  പി.എസ്.സി ഉദ്യോഗാർഥികള്‍

ഒരിടവേളക്ക് ശേഷം പിഎസ് സിക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്  എൽജിഎസ് ഉദ്യാഗാർത്ഥികൾ

Written by - Zee Malayalam News Desk | Last Updated : May 13, 2022, 03:50 PM IST
  • LDC - LGS ഉദ്യോഗാർത്ഥികൾ ആണ് സമരവുമായി എത്തിയത്
  • പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു
  • നീതി ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം
വീണ്ടും അനിശ്ചിതകാല സമരവുമായി  പി.എസ്.സി ഉദ്യോഗാർഥികള്‍

സെക്രട്ടറിയറ്റ് പടിക്കൽ വീണ്ടും പിഎസ്സി ഉദ്യോഗാർഥികളുടെ  അനിശ്ചിതകാല സമരം. 2021 പരീക്ഷയെഴുതിയ LDC - LGS ഉദ്യോഗാർത്ഥികൾ ആണ് സമരവുമായി എത്തിയത്. റാങ്ക് ലിസ്റ്റ് വിപുലീകരിക്കുക, സമയബന്ധിതമായി ഷോർട്ട് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നും  ഉദ്യോഗാർത്തികള്‍ ആരോപിക്കുന്നു.

ഒരിടവേളക്ക് ശേഷം പിഎസ് സിക്കെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ്  എൽജിഎസ് ഉദ്യാഗാർത്ഥികൾ. എൽജിഎസ്/ എൽഡിസി റാങ്ക് ലിസ്റ്റുകൾ വിപുലീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിന് മുന്നിലെ ഉദ്യോഗാർത്ഥികളുടെ അനിശ്വിതകാല സമരം. രണ്ട് ലക്ഷത്തിലേറെ പേരാണ് 2021 ൽ  LDC - LGS പരീക്ഷയെഴുതിയത്. നീതി ലഭിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം. 548/ 2019, 207/ 2019 എന്നീ കാറ്റഘറി നമ്പറിലുള്ള എൽജിഎസ് എൽഡിസി ഉദ്യാഗാർത്ഥികളാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. 

പിഎസ് സിയുടെ ഉദ്യോഗവിരുദ്ധമായ നടപടികൾക്കെതിരെയാണ് വനിതകൾ ഉൾപ്പടെയുള്ളവരുടെ പ്രതിഷേധം. കേരള പിഎസ് സി എൽജിഎസ്/ എൽഡിസി റാങ്ക് ലിസ്റ്റുകൾ വിപുലീകരിക്കുക, പിഎസ് സിയും സർക്കാരും ഉദ്യോഗാർത്ഥികളോട് അനീതി കാട്ടാതിരിക്കുക എന്നീ ആവശ്യങ്ങളും ഇവർ  മുന്നോട്ട് വയ്ക്കുന്നു. പ്രിലിമിനറി പരീക്ഷ എന്നത് പ്രഹസനം ആയിരുന്നു എന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പിഎസ് സിയുടേത് വിവേകത്മകമായ നിലപാടാണെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. അർഹരായവരെ പുറത്ത് നിർത്തി സർക്കാരും പിഎസ് സി യും തങ്ങളെ വഞ്ചിക്കുന്നുവെന്നാണ് ഇവരുടെ പരാതി. നീതി ലഭിക്കും വരെ സമരം ശക്തമാക്കാനുമാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News