'സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത് - കെ സുധാകരൻ

കേരളം കണ്ടത് സ്നേഹം വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 12:58 PM IST
  • ഉമ്മൻ ചാണ്ടിക്ക് പിൻ​ഗാമിയായി ഇനി ചാണ്ടി ഉമ്മൻ പുതുപ്പള്ളിയെ നയിക്കും.
  • ഉമ്മൻ ചാണ്ടി 53 വർഷം നിലനിർത്തിയ പുതുപ്പള്ളി ചാണ്ടി ഉമ്മനെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു.
'സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത് - കെ സുധാകരൻ

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കേരളം കണ്ടത് സ്നേഹം വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്തെന്നും മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തിയെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ....

''സ്നേഹം', വെറുപ്പിന്റെ അടിവേര് അറുക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
കൊടി സുനിമാരെ കൂലിക്കെടുത്ത് പാതിരാത്രി നിരായുധരെ കൊന്നൊടുക്കുന്നതിന്റെ പേരല്ല കരുത്ത് ....
മണ്ണോടടിഞ്ഞാലും, മനുഷ്യരുടെ ഹൃദയത്തിൽ ഇതുപോലെ ജ്വലിക്കാൻ കഴിയുന്നതാണ് യഥാർത്ഥ ശക്തി...
സ്നേഹത്തിന്റെ ശക്തി!
സ്വന്തം അണികളെ പോലും കൊന്നൊടുക്കി, മക്കൾക്ക് വേണ്ടി നാട് കട്ടുമുടിച്ച്, കൂടെയുള്ള അടിമകളെ കൊണ്ട് അതിനെയും ന്യായീകരിപ്പിച്ച് ജീവിക്കുന്ന പൊളിറ്റിക്കൽ ക്രിമിനലുകൾക്കും, 'സ്നേഹത്തിന്റെ' ശക്തി മനസ്സിലാക്കി കൊടുത്ത തിരഞ്ഞെടുപ്പാണിത്.
തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരനാണ് ചാണ്ടി ഉമ്മൻ. ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രവർത്തിക്കുന്ന, ഏതൊരു വ്യക്തിക്കും, എപ്പോഴും സമീപിക്കാവുന്ന MLA ആയിരിക്കും ചാണ്ടി ഉമ്മൻ എന്ന് ഞങ്ങൾ ഉറപ്പ് തരുന്നു.
കമ്മ്യൂണിസമെന്ന പൈശാചികതയെ, കോൺഗ്രസിന്റെ നന്മയുടെ രാഷ്ട്രീയമുപയോഗിച്ച് ഒറ്റക്കെട്ടായി ജനങ്ങൾ നേരിട്ടു. നാട് ജയിച്ചു.
പുതുപ്പള്ളി തിരികൊളുത്തിയ നന്മയുടെ രാഷ്ട്രീയം കേരളം മുഴുവൻ കോൺഗ്രസ്‌ ആളിപ്പടർത്തും. വെറുപ്പിന്റെ രാഷ്ട്രീയത്തെ കേരളത്തിന്റെ മണ്ണിൽ നിന്ന് തുടച്ചു നീക്കുമെന്ന് ജനങ്ങൾക്ക് ഞങ്ങൾ വാക്ക് തരുന്നു...
കെ സുധാകരൻ.''

40,111 വോട്ടുകൾക്കാണ് യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി എംഎൽഎയായി വിജയിച്ചത്. ഉമ്മൻ ചാണ്ടിക്ക് പിൻ​ഗാമിയായി ഇനി ചാണ്ടി ഉമ്മൻ പുതുപ്പള്ളിയെ നയിക്കും. ഉമ്മൻ ചാണ്ടി 53 വർഷം നിലനിർത്തിയ പുതുപ്പള്ളി ചാണ്ടി ഉമ്മനെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ ചാണ്ടി ഉമ്മന് വോട്ടായി നൽകിയെന്ന് തന്നെ പറയാം. എല്ലാ പഞ്ചായത്തുകളിലും ലീഡ് ഉയർ‌ത്താൻ ചാണ്ടി ഉമ്മന് സാധിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News