Rain alert in Kerala | ന്യൂനമർദ്ദം ദുർബലമായി; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദത്തിന്റെ ഫലമായി തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും ശക്തമായ മഴയാണ് ഉണ്ടായിരുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 09:07 AM IST
  • മഴ ശമിച്ചെങ്കിലും ചെന്നൈയിലും തീദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്
  • ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ച് വരികയാണ്
  • കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്
  • വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു
Rain alert in Kerala | ന്യൂനമർദ്ദം ദുർബലമായി; ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ദുർബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്നാടിന്റെ വടക്കൻ തീരത്ത് ന്യൂനമർദം കരതൊട്ടതോടെ മഴ കുറഞ്ഞു. ന്യൂനമർദത്തിന്റെ ഫലമായി തമിഴ്നാട്ടിലും ആന്ധ്രയുടെ കിഴക്കൻ തീരങ്ങളിലും ശക്തമായ മഴയാണ് (Heavy rain) ഉണ്ടായിരുന്നത്.

മഴ ശമിച്ചെങ്കിലും ചെന്നൈയിലും തീദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ച് വരികയാണ്. കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്. വരും ദിവസങ്ങളിൽ ചെന്നൈയിൽ സാധാരണ മൺസൂൺ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ALSO READ: Kerala Flood : പ്രളയനിയന്ത്രണത്തിനും നിവാരണത്തിനുമുള്ള യാതൊരു വ്യവസ്ഥകളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലയെന്ന് CAG റിപ്പോർട്ട്

ന്യൂനമർദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂർ, റാണിപേട്ട് ജില്ലകളിൽ വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ട്. അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപം കൊണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആന്ധ്രയുടെ തീരമേഖലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ പെയ്യുന്നുണ്ട്. വരും മണിക്കൂറുകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ALSO READ: Kerala Heavy Rain : സംസ്ഥാനത്ത് കനത്ത മഴ; പത്തനംതിട്ട,കോട്ടയം,കൊല്ലം ജില്ലകളിൽ ഉരുൾപൊട്ടലും മഴവെള്ള പാച്ചിലും റിപ്പോർട്ട് ചെയ്തു; ആളപായമില്ല

നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി ആയിരം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങൾ ജാ​ഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News