Rain Alert Kerala: മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Yellow alert issued in seven districts: എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 04:56 PM IST
  • ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്
  • ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്
Rain Alert Kerala: മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തമിഴ്നാടിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ തെക്ക് കിഴക്കൻ അറബികടലിലാണ് സ്ഥിതി ചെയ്യുന്നത്. മാറ്റന്നാളോടെ ഇത് മധ്യ കിഴക്കൻ അറബികടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കേരളത്തിൽ ഇന്നും ഉച്ചക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട,  ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇടുക്കിയിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

കനത്ത മഴയ്ക്ക് സാധ്യത; ഉടുമ്പന്‍ചോല- ചേരിയാര്‍ പാതയില്‍ രാത്രികാല യാത്രയ്ക്ക് നിരോധനം

ഇടുക്കി: ഹൈറേഞ്ചില്‍ കനത്ത മഴ മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം നൽകി ജില്ലാ ഭരണകൂടം. അപകട സാധ്യതയുള്ള കുമളി- മൂന്നാര്‍ പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെയുള്ള ഭാഗത്ത് രാത്രികാല യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഉടുമ്പന്‍ചോല- ചേരിയാര്‍ പാതയില്‍ ഒരാഴ്ചത്തേയ്ക്കാണ് രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രാത്രി ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെയാണ് നിരോധനം. വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ വഴിതിരിച്ച് വിടും. അതേസമയം കഴിഞ്ഞ രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ഇടുക്കി ശാന്തന്‍പാറയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെടുകയും ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകരുകയും ഏക്കറ് കണക്കിന് കൃഷി ഭൂമി നശിക്കുകയും ചെയ്തു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ പേത്തൊട്ടി ദളം മേഖലയില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 25 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കും. റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. അതിനിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകളില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് ഐഎഎസ് സന്ദര്‍ശനം നടത്തി.

പേത്തൊട്ടി, കള്ളിപ്പാറ മേഖലകളിൽ ഉരുൾപൊട്ടലിൽ ഏക്കറുകണക്കിന് കൃഷി ഭൂമി നശിച്ചു. കൃഷി നാശം രണ്ട് ദിവസത്തിനുള്ളില്‍ വിലയിരുത്തുമെന്ന് കലക്ടർ വ്യക്തമാക്കി. ഏലം സ്റ്റോറുകള്‍ ഉള്‍പ്പടെ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. സ്റ്റോറുകളില്‍ സൂക്ഷിച്ചിരുന്ന ഏലക്ക ഉള്‍പ്പെടെയാണ് നഷ്ടമായത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News