പരിസ്ഥിതി നിയമങ്ങളെ സമ​ഗ്രമായി അവതരിപ്പിക്കുന്ന പുസ്തകവുമായി ഡോ രാജു നാരായണ സ്വാമി

Raju Narayanaswamy Book: സാമൂഹിക പ്രവർത്തക മേധാപട്കർ, പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠന് നല്കിക്കൊണ്ടാണ് പുസ്തകം പ്രകാശം ചെയ്തത്. എൻവയോൺമെന്റൽ ലോ: എ 1,2,3... പ്രൈമർ ഫോർ ബിഗിനേഴ്സ് എന്നാണ് പുസ്തകത്തിന്റെ പേര്.

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 01:43 PM IST
  • എൻവയോൺമെന്റൽ ലോ: എ 1,2,3... പ്രൈമർ ഫോർ ബിഗിനേഴ്സ് എന്നാണ് പുസ്തകത്തിന്റെ പേര്
  • തുടക്കക്കാര്‍ക്ക് മുതല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന
  • രാജു നാരായണ സ്വാമിയുടെ മുപ്പതാമത്തെ പുസ്തകമാണിത്
പരിസ്ഥിതി നിയമങ്ങളെ സമ​ഗ്രമായി അവതരിപ്പിക്കുന്ന പുസ്തകവുമായി  ഡോ രാജു നാരായണ സ്വാമി

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി പരിസ്ഥിതി നിയമത്തെക്കുറിച്ച് എഴുതിയ പുസ്തകം പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തക മേധാപട്കർ, പരിസ്ഥിതി പ്രവർത്തകനായ സി.ആർ. നീലകണ്ഠന് നല്കിക്കൊണ്ടാണ് പുസ്തകം പ്രകാശം ചെയ്തത്. എൻവയോൺമെന്റൽ ലോ: എ 1,2,3... പ്രൈമർ ഫോർ ബിഗിനേഴ്സ് എന്നാണ് പുസ്തകത്തിന്റെ പേര്. തുടക്കക്കാര്‍ക്ക് മുതല്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വരെ പ്രയോജനപ്രദമായ രീതിയിലാണ് പുസ്തകത്തിന്റെ രൂപകല്പന. 

രാജു നാരായണ സ്വാമിയുടെ മുപ്പതാമത്തെ പുസ്തകമാണിത്. 1989 ൽ ഐഎഎസ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആളാണ് സ്വാമി. അന്നുമുതൽ ദേശീയ തലത്തിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിലെ 5 ജില്ലകളിൽ ജില്ലാ കളക്ടറായി രാജു നാരായണ സ്വാമി പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടർ , മാർക്കറ്റ് ഫെഡ് എം.ഡി, കാർഷികോല്പാദന കമ്മീഷണർ , കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ പദവികളിലും ജോലി ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐ ടി കാൺപൂർ 2018 ൽ സത്യേന്ദ്രദുബേ മെമ്മോറിയൽ  അവാർഡ് നൽകിയിരുന്നു.  

സൈബർ നിയമത്തിൽ ഹോമി ഭാഭാ ഫെലോഷിപ്പു നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത്‌ അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് അമേരിക്കയിലെ ജോർജ് മസോൺ  യൂണിവേഴ്സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ്  ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത് .  നിയമത്തിലും ടെക്നോളജിയിലും ആയി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട് . മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ്  നിരീക്ഷകൻ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന റെക്കോർഡും രാജു നാരായണ സ്വാമിയുടെ പേരിൽ ഉണ്ട് . പഠിച്ച എല്ലാ കോഴ്സുകളിലും ഒന്നാം റാങ്ക് നേടി പാസായ അപൂർവ്വ വ്യക്തികളിൽ ഒരാളാണ് രാജു നാരായണ സ്വാമി. എസ്എസ്എൽസി മുതൽ ഐഎഎസ് വരെ അത് തുടർന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News