വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

Last Updated : Mar 15, 2018, 07:21 PM IST
വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

കോഴിക്കോട്: കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്‌.

അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദേശത്തിന് ഇന്നുവരെ ആയിരുന്നു കാലാവധി ഉണ്ടായിരുന്നത്. കേരള തീരത്തെയും ലക്ഷദ്വീപ് മേഖലയിലെയും മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ  കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. 

Trending News