Robin Bus: വീണ്ടും പിഴ...! റോബിനെ വിടാതെ പിന്തുടർന്ന് എം വി ഡി

Robin bus issue: കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Nov 23, 2023, 10:46 AM IST
  • ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല.
  • ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ ജനങ്ങളുടെ സ്വീകരണം ലഭിച്ചിരുന്നു.
Robin Bus: വീണ്ടും പിഴ...! റോബിനെ വിടാതെ പിന്തുടർന്ന് എം വി ഡി

പത്തനംതിട്ട: 'റോബിന്‍' ബസിനെ വിടാതെ പിന്തുടർന്ന് മോട്ടോര്‍ വാഹനവകുപ്പ്(എം.വി.ഡി). വ്യാഴാഴ്ച പുലര്‍ച്ചെയാണ് എം.വി.ഡി. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടി ബസ് തടഞ്ഞ് പിഴ ഈടാക്കിയത്. മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് ഈടാക്കിയത്. 

ALSO READ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ കൂട്ടയടി, വീഡിയോ

കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്. കഴിഞ്ഞദിവസമാണ് തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തിരുന്ന റോബിന്‍ ബസ്   പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇരുസംസ്ഥാനങ്ങളിലും കഴിഞ്ഞദിവസം മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നില്ല. ബുധനാഴ്ചയിലെ സര്‍വീസിനിടെയും ബസിന് നിരവധിയിടങ്ങളില്‍ ജനങ്ങളുടെ സ്വീകരണം ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News