പുരുഷവേഷത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരി പിടിയില്‍

പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞത്.  സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചിരുന്നത്. പതിനഞ്ചംഗ തീര്‍ഥാടക സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ദര്‍ശനത്തിന് വന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Last Updated : Nov 22, 2017, 05:18 PM IST
പുരുഷവേഷത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരി പിടിയില്‍

ശബരിമല: പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും ശബരിമല ദര്‍ശനത്തിനെത്തിയ മധു നന്ദിനിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ച് സംശയം തോന്നിയ ദേവസ്വം വനിതാ ജീവനക്കാര്‍ തടഞ്ഞത്.  സംശയം തോന്നാതിരിക്കാന്‍ ഒപ്പമുള്ളവരുടെ ഇടയിലൂടെയാണ് പെണ്‍കുട്ടി സഞ്ചരിച്ചിരുന്നത്. പതിനഞ്ചംഗ തീര്‍ഥാടക സംഘത്തോടൊപ്പമാണ് പെണ്‍കുട്ടി ദര്‍ശനത്തിന് വന്നത്. കഴിഞ്ഞ ദിവസം 31 വയസുകാരി സന്നിധാനത്തെത്തിയത് വിവാദമായതിനെ തുടര്‍ന്ന് ബോര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ദേവസ്വം വനിതാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Trending News