സേവാ ഭാരതിയെ കോവിഡ് റിലീഫ് എജൻസിയായി പ്രഖ്യാപിച്ചു

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തെ തുടർന്നാണ്  കളക്ടറുടെ പ്രഖ്യാപനം

Last Updated : May 23, 2021, 01:46 PM IST
  • കണ്ണൂർ ജില്ലാകളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
  • തിരിച്ചറിയൽ കാർഡ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്ന് ജില്ല കളക്ടറുടെ ഉത്തരവിൽ
  • കഴിഞ്ഞ ദിവസം സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.
  • രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി
സേവാ ഭാരതിയെ  കോവിഡ് റിലീഫ് എജൻസിയായി പ്രഖ്യാപിച്ചു

കണ്ണൂർ :  സേവാഭാരതിയെ (Seva Bharati) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള   റീലീഫ് ഏജൻസിയായി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാകളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ ദിവസം നടന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനത്തെ തുടർന്നാണ്  കളക്ടറുടെ പ്രഖ്യാപനം. കോവിഡ് അതിരൂക്ഷമായ ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനം ജില്ലാ ഭരണകൂടത്തിൻറെ ഭാഗത്ത് നിന്നുണ്ടായത്. കോവിഡിൻറെ എല്ലാ ഘട്ടത്തിലും സേവാ ഭാരതി നൽകിയ സേവനങ്ങൾ പരിഗണിച്ചിരുന്നു.

ALSO READ: V.D. Satheesan: കോൺഗ്രസ്സിലിനി തലമുറമാറ്റം,വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കാമാൻഡ്

സേവാഭാരതി വോളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണമെന്ന് ജില്ല കളക്ടറുടെ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം സേവാഭാരതിയെ റിലീഫ് ഏജൻസിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.

ALSO READ : Kerala COVID Update : കോവിഡ് മരണ നിരക്കിൽ കേരളത്തിൽ ആശങ്ക, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 176 മരണങ്ങൾ, സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സേവന വിഭാഗമാണ്‌ സേവാഭാരതി. 1979 ൽ ആർ.എസ്.എസിന്റെ സ്ഥാപകനും, അതിന്റെ ആദ്യത്തെ സർസംഘചാലകനുമായിരുന്നു ഡോക്ടർജി എന്നറിയപ്പെടുന്ന ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ നൂറാമത് ജന്മദിനാഘോഷവേളയിലാണ് സേവാഭാരതി രൂപീകരിക്കപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News