സ്വപ്നക്കെതിരായ വീഡിയോ ഡിലീറ്റ് ആയി, വീണ്ടെടുക്കാൻ ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിൽ

സ്വപ്നക്കെതിരായി ഇവരുടെ കൈവശം ഉണ്ടായിരുന്ന വീഡിയോ ഡിലീറ്റ് ആയതിനെ തുടർന്ന് അത് വീണ്ടെടുക്കാൻ തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്ക് പോയി എന്നാണ് വിവരം. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 10:21 AM IST
  • സ്വപ്നയ്ക്കെതിരെ തന്റെ പക്കൽ വീഡിയോ ഉണ്ടെന്ന് ഇബ്രാഹിം നേരത്തെ അവകാശപ്പെട്ടിരുന്നു.
  • സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഫോണ്‍ പരിശോധിക്കുമോ എന്ന് സംശയിച്ചിരുന്നു.
  • ഈ പശ്ചാത്തലത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നും ഇബ്രാഹിം പറഞ്ഞു.
സ്വപ്നക്കെതിരായ വീഡിയോ ഡിലീറ്റ് ആയി, വീണ്ടെടുക്കാൻ ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിൽ

കൊച്ചി: സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം. സ്വപ്നക്കെതിരായി ഇവരുടെ കൈവശം ഉണ്ടായിരുന്ന വീഡിയോ ഡിലീറ്റ് ആയതിനെ തുടർന്ന് അത് വീണ്ടെടുക്കാൻ തമിഴ്‌നാട്ടിലെ ടെക്‌നീഷ്യനായ സുഹൃത്തിന്റെ അരികിലേക്ക് പോയി എന്നാണ് വിവരം. 

സ്വപ്നയ്ക്കെതിരെ തന്റെ പക്കൽ വീഡിയോ ഉണ്ടെന്ന് ഇബ്രാഹിം നേരത്തെ അവകാശപ്പെട്ടിരുന്നു. സ്വപ്നയുമായി തനിക്കും ഷാജ് കിരണിനുമുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഫോണ്‍ പരിശോധിക്കുമോ എന്ന് സംശയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീഡിയോ ഡിലീറ്റ് ചെയ്തതെന്നും ഇബ്രാഹിം പറഞ്ഞു. വീഡിയോ വീണ്ടെടുത്ത ശേഷം തിരിച്ച് വന്ന് അത് പുറത്തുവിടുമെന്നും ഇയാൾ അറിയിച്ചതായാണ് വിവരം.

Also Read: പിണറായിയുടേയും കോടിയേരിയുടെയും ഫണ്ട് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയെന്ന് ഷാജ് കിരൺ

ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണം ഇന്നലെ സ്വപ്ന സുരേഷ് പുറത്തുവിട്ടിരുന്നു. ഷാജ് കിരൺ സർക്കാരിന്റെ ഇടനിലക്കാരനാണെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഡിറ്റ് ചെയ്യാത്ത ഓഡിയോ ആണ് സ്വപ്ന പുറത്തുവിട്ടത്. നിവർത്തികേട് കൊണ്ടാണ് സംഭാഷണം റെക്കോർഡ് ചെയ്തതെന്ന് സ്വപ്ന പറഞ്ഞു. മാനസിക പീഡനം പരിധി വിട്ടത് കൊണ്ടാണ് തെളിവ് പുറത്തുവിടുന്നതെന്നും സ്വപ്ന വ്യക്തമാക്കി.

ഷാജ് കിരണിനെ നാളുകളായി അറിയാമെന്ന് സ്വപ്ന പറഞ്ഞിരുന്നു. എം.ശിവശങ്കറാണ് തനിക്ക് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. കോടതിയിൽ രഹസ്യമൊഴി നല്‍കിയതിന് ശേഷം കൊച്ചിയിൽ വച്ച് ഷാജുമായി നേരിട്ട് കണ്ടു. രഹസ്യമൊഴി നല്‍കിയ ശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞത് അനുസരിച്ചാണ് കണ്ടതെന്നും സ്വപ്ന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News