Saritha Statement: പിസി ജോർജ് പറഞ്ഞിട്ടാണ് കേസിൽ ഇടപെട്ടത്, തെളിവില്ലെന്ന് കണ്ടപ്പോള്‍ പിൻമാറി; സരിതയുടെ മൊഴി

മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇടപെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2022, 12:15 PM IST
  • പിസി ജോർജ് പറഞ്ഞിട്ടാണ് ഇപ്പോൾ കേസിൽ ഇടപെട്ടതെന്നാണ് സരിത മൊഴി നൽകിയിരിക്കുന്നത്.
  • എന്നാൽ സ്വപ്നയുടെ പക്കൽ തെളിവില്ലെന്ന് കണ്ടപ്പോൾ പിൻമാറിയെന്നും സരിത മൊഴി നൽകി.
  • പിന്നീട് അമേരിക്കയിൽ നിന്നടക്കം ഭീഷണി വന്നതായും സരിത വ്യക്തമാക്കി.
Saritha Statement: പിസി ജോർജ് പറഞ്ഞിട്ടാണ് കേസിൽ ഇടപെട്ടത്, തെളിവില്ലെന്ന് കണ്ടപ്പോള്‍ പിൻമാറി; സരിതയുടെ മൊഴി

തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക സംഘം. പിസി ജോർജ് പറഞ്ഞിട്ടാണ് ഇപ്പോൾ കേസിൽ ഇടപെട്ടതെന്നാണ് സരിത മൊഴി നൽകിയിരിക്കുന്നത്. സരിതയെ നേരിട്ട് കണ്ടിട്ടില്ല എന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാൽ സ്വപ്നയുമായി നേരിട്ട് പരിചയം ഉണ്ടെന്ന് സരിത വ്യക്തമാക്കി. രണ്ട് തവണ ജയിലിൽ വച്ച് കണ്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ഇടപെട്ടത്. ജയിലിൽ നിന്ന് കണ്ട പരിചയം എന്ന് പറഞ്ഞ് തുടങ്ങിയാൽ മതി ബാക്കി പുറകിലുള്ളവർ പിടിച്ചോളും എന്നാണ് തന്നോട് പറഞ്ഞത്. എന്നാൽ സ്വപ്നയുടെ പക്കൽ തെളിവില്ലെന്ന് കണ്ടപ്പോൾ പിൻമാറിയെന്നും സരിത മൊഴി നൽകി. 

പിന്നീട് അമേരിക്കയിൽ നിന്നടക്കം ഭീഷണി വന്നതായും സരിത വ്യക്തമാക്കി. സംഭവത്തിൽ രണ്ട് മാസമായി ​ഗൂഡാലോചന നടക്കുന്നുണ്ട്. ഇതിന് പിന്നിൽ വമ്പന്മാരുണ്ടെന്നും സരിത പറയുന്നു. ക്രൈ നന്ദകുമാറിനും ഗുഢാലോചനയിൽ പങ്കുണ്ട്. ക്രൈം നന്ദകുമാറും സ്വപ്നയും ജോർജും എറണാകുളത്ത് വച്ച് കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയിൽ പറയുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News