Swapna Suresh: സ്വപ്ന പറയും മുൻപ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട് ഓഫീസ്‌

ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി (Swapna Suresh Statement)

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 12:10 PM IST
  • കോൺസുലേറ്റ് ജനറലിൻറെ സെക്രട്ടറി എന്ന നിലയിലാണ് അവർ എൻറെ അടുത്ത് വന്നിരുന്നത്
  • കോൺസുലേറ്റ് ജനറലിനൊപ്പം അവർ പലവട്ടം വന്നിരുന്നു
  • സെക്രട്ടറി എന്ന നിലയിൽ ശിവശങ്കറിനെ ബന്ധപ്പെടാൻ എന്നാണ് സാധാരണ നിലയിൽ പറയുക
Swapna Suresh: സ്വപ്ന പറയും മുൻപ് തന്നെ മറുപടി മുഖ്യമന്ത്രി പറഞ്ഞിരുന്നു; വീഡിയോ പുറത്ത് വിട്ട്  ഓഫീസ്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്.മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ്  ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. 

മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

കോൺസുലേറ്റ് ജനറലിൻറെ സെക്രട്ടറി എന്ന നിലയിലാണ് അവർ എൻറെ അടുത്ത് വന്നിരുന്നത്. ആ നിലക്കാണ് അവരെ പരിചയമെന്ന് നേരത്തെ പറഞ്ഞിരുന്നു. കോൺസുലേറ്റ് ജനറലിനൊപ്പം അവർ പലവട്ടം വന്നിരുന്നു. ഏപ്പോഴൊക്കെ കോൺസുലേറ്റ് ജനറൽ തന്നെ കാണാനെത്തിയിട്ടുണ്ടോ അപ്പോഴൊക്കെ സ്വപ്നയും ഉണ്ടായിട്ടുണ്ട്.

തന്നെ കാണുന്നതുമായി ബന്ധപ്പെട്ട് ശിവ ശങ്കറിനെ ചുമതലപ്പെടുത്തിയിരുന്നോ എന്ന് അറിയില്ല. തൻറെ സെക്രട്ടറി എന്ന നിലയിൽ ശിവശങ്കറിനെ ബന്ധപ്പെടാൻ എന്നാണ് സാധാരണ നിലയിൽ പറയുക എന്നും മുഖ്യമന്ത്രി വീഡിയോയിൽ പറയുന്നുണ്ട്. 2020-ൽ പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നൽകിയ മറുപടിയാണിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News